Spread the love

വയനാട്: വയനാട് പച്ചിലക്കാട് കടുവയെ മയക്കുവെടി വെക്കാൻ വനം വകുപ്പ് ഉത്തരവിട്ടു.

video
play-sharp-fill

മയക്കുവെടിവെച്ച്‌ പിടികൂടിയതിന് ശേഷം പരിക്ക് പറ്റിയ കടുവയാണെങ്കില്‍ ചികിത്സ നല്‍കി ഉള്‍വനത്തിലേക്ക് കടത്തിവിടും.

നോർത്ത് വയനാട് ഫോറസ്റ്റ് ഓഫീസർ, കണ്ണൂർ നോർത്തേണ്‍ സർക്കിള്‍ ചീഫ് കണ്‍സർവേറ്റർ ഓഫ് ഫോറസ്റ്റ് എന്നിവരുടെ മേല്‍നോട്ടത്തിലായിരിക്കും മയക്കുവെടി വെക്കുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂട് സ്ഥാപിച്ച്‌ പിടികൂടാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതിനെ തുടർന്നാണ് മയക്കുവെടി വെക്കാൻ തീരുമാനിച്ചത്.