അയ്യപ്പ സ്വാമിയെ കാണാൻ ഭക്തസാഗരം : ശബരിമലയില്‍ ദര്‍ശനം നടത്തിയവരുടെ എണ്ണം 25 ലക്ഷം കടന്നു

Spread the love

പത്തനംതിട്ട: ശബരിമലയില്‍ തീർത്ഥാടകരുടെ വൻ തിരക്ക് വീണ്ടും വർധിച്ചു. ഈ തീർത്ഥാടന കാലയളവില്‍ ഇതുവരെ ശബരിമലയില്‍ ദർശനം നടത്തിയ ഭക്തരുടെ എണ്ണം 25 ലക്ഷം പിന്നിട്ടു.

video
play-sharp-fill

കഴിഞ്ഞ രണ്ട് ദിവസങ്ങളിലെ തിരക്ക് കുറഞ്ഞതിന് ശേഷം ഇന്ന് വീണ്ടും ഭക്തജനത്തിരക്ക് വർധിച്ചു. ഇന്ന് ഉച്ചയ്ക്ക് 12 മണിവരെ അര ലക്ഷത്തോളം പേരാണ് ദർശനം നടത്തിയത്.

ഇന്നലെ 65,632 പേർ മാത്രമാണ് ദർശനത്തിനെത്തിയത്. ഈ തീർത്ഥാടന കാലത്തെ ഏറ്റവും കുറഞ്ഞ തിരക്ക് രേഖപ്പെടുത്തിയതും ഇന്നലെയായിരുന്നു. എന്നാല്‍ കഴിഞ്ഞ തിങ്കളാഴ്ച ഒരു ലക്ഷത്തി പതിനായിരത്തിലധികം ഭക്തരെത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാനന പാതകളിലൂടെ ശബരിമലയില്‍ എത്തുന്ന തീർത്ഥാടകരുടെ എണ്ണത്തിലും വർദ്ധനവുണ്ടായി. ഇതുവരെ ഒരു ലക്ഷത്തിലധികം ഭക്തർ വിവിധ കാനന പാതകളിലൂടെ ദർശനം നടത്തിയിട്ടുണ്ട്. മണ്ഡല പൂജയ്ക്ക് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ സന്നിധാനത്ത് പുരോഗമിക്കുകയാണ്.

മണ്ഡല പൂജയ്ക്കായുള്ള തങ്ക അങ്കി ഘോഷയാത്ര ഈ മാസം 23-ന് ആറന്മുള ക്ഷേത്രത്തില്‍ നിന്നും പുറപ്പെടും. ഘോഷയാത്ര 26-ന് സന്നിധാനത്തെത്തും. ഈ വർഷത്തെ മണ്ഡല പൂജ 27-നാണ് നടക്കുക.