Spread the love

തിരുവനന്തപുരം: ചരിത്ര വിജയം നല്‍കിയ വോട്ടർമാർക്ക് നന്ദിയെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്.വോട്ടർമാരില്‍ തങ്ങള്‍ വിശ്വാസമർപ്പിച്ചു.

video
play-sharp-fill

സര്‍ക്കാരിനെതിരായ വിധിയെഴുത്താണ്. തുടർന്നും എല്ലാവരുടെയും സഹായ സഹകരണങ്ങള്‍ വേണം. മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലമാണ് ഉണ്ടായത്. വൈഷ്ണയുടെ പേര് വെട്ടിമാറ്റാൻ ശ്രമിച്ചത് ജനത്തിനറിയാം. കണ്ണൂരില്‍ റിട്ട. അധ്യാപകനെ സിപിഐഎം അടിച്ച്‌ പരിക്കേല്‍പ്പിച്ചു. വാർഡ് വിഭജനത്തിലെ അശാസ്ത്രീയത അതിജീവിച്ചു. പ്രവർത്തകരുടെ ത്യാഗപൂർണമായ പ്രവർത്തനത്തിന്റെ ഫലമാണിതെന്നും അദ്ദേഹം പറഞ്ഞു.

 

വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ സർക്കാരിന് ഇരട്ടത്താപ്പാണ്. തീരദേശത്തോട് കടുത്ത അവഗണനയായിരുന്നു. ശബരിമല സ്വർണ്ണക്കൊള്ളയില്‍ സിപിഐഎം നേതാക്കള്‍ പങ്കാളികളാണ്. മന്ത്രിമാരിലേക്ക് ചോദ്യം ചെയ്യല്‍ എത്തിയില്ല. പ്രതികളായവർക്കെതിരെ സിപിഐഎമ്മിന്റെ അച്ചടക്ക നടപടി പോലുമില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു ശാസന പോലുമില്ല. മുഖ്യമന്ത്രി ഭരണ സംവിധാനം ദുരുപയോഗം ചെയ്ത് അവരെ സംരക്ഷിച്ചു.

 

അതേസമയം തദ്ദേശ തിരഞ്ഞെടുപ്പിലെ യുഡിഎഫ് മുന്നേറ്റത്തില്‍ പ്രതികരിച്ച്‌ രമേശ് ചെന്നിത്തല. കേരളം കണ്ടത് ഏകാധിപത്യ ഭരണാധികാരിയുടെ വീഴ്ചയാണെന്നും ദുർഭരണത്തിന് എതിരായ താക്കീതാണെന്നും അദ്ദേഹം പറഞ്ഞു. വർധിച്ചുവരുന്ന തൊഴിലില്ലായ്മയും നിയന്ത്രിക്കാൻ കഴിയാത്ത വിലക്കയറ്റവും തുടർഭരണത്തിൻറെ അഹങ്കാരവും ജനങ്ങള്‍ക്ക് ഒട്ടും ബോധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

 

ഈ വിജയത്തിന്റെ പ്രധാനപ്പെട്ട കാരണം ശബരിമല ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സർക്കാർ സ്വീകരിച്ച തെറ്റായ സമീപനം തന്നെയാണ്. ഈ വിജയം ആവർത്തിക്കാൻ വേണ്ടിയുള്ള കൂട്ടായ പ്രവർത്തനം യുഡിഎഫും കോണ്‍ഗ്രസ് പാർട്ടിയും നടത്തുന്നതാണ്. ഞങ്ങള്‍ ഈ ജനവിധിയെ പൂർണ്ണമായും അംഗീകരിക്കുന്നു. ഇത് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിനെതിരെയുള്ള അതിശക്തമായ തിരിച്ചടിയാണെന്നും അദ്ദേഹം പറഞ്ഞു.

 

പാർട്ടി പ്രവർത്തകരും നേതാക്കളും ഒരുമിച്ച്‌ ഒരു മനസോടെ പ്രവർത്തിച്ചതിൻറെ ഫലമാണ് യുഡിഎഫിന് ഉണ്ടായിരിക്കുന്ന വിജയം. എല്ലാ യുഡിഎഫ് പ്രവർത്തകരെയും അഭിനന്ദിക്കുന്നു. 2010 നേക്കാള്‍ വലിയൊരു വിജയം ഉണ്ടായിരിക്കുന്നുവെന്നത് ആത്മവിശ്വാസം വർധിപ്പിക്കുന്നു. കൂടുതല്‍ വിനയത്തോടെ കൂടുതല്‍ ജനനന്മയ്ക്ക് വേണ്ടി പ്രവർത്തിക്കാനുള്ള ഒരു സന്ദേശമാണ് ഈ വിജയം. വരാൻ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് വേണ്ടി യോജിച്ച്‌ ഒരു മനസോടെ യുഡിഎഫ് പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.