Spread the love

തോട്ടയ്ക്കാട് : സ്വകാര്യ ബസും സ്‌കൂട്ടറും ഇടിച്ച് സ്‌കൂട്ടർ യാത്രക്കാരൻ മരിച്ചു.

video
play-sharp-fill

വിമുക്ത ഭടൻ തോട്ടയ്ക്കാട് തടട്ടാൻപറമ്പിൽ ടി.എൻ.കൃഷ്ണപ്പണിക്കർ (75) ആണ് മരിച്ചത്.

ഇന്ന് വൈകിട്ട് 5.50ന് തോട്ടയ്ക്കാട് ആശുപത്രി കവലയിലായിരുന്നു അപകടം. പരുക്കേറ്റ കൃഷ്ണപ്പണിക്കരെ കോട്ടയം മൈഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്‌കാരം മറ്റന്നാൾ(ഡിസംബർ14) ഉച്ചകഴിഞ്ഞ് 3ന് വീട്ടുവളപ്പിൽ.
ഭാര്യ: ലളിത കെ.പണിക്കർ.
മക്കൾ: ബിജു(കുവൈത്ത്), ബിനേഷ് (ദുബായ്).
മരുമക്കൾ: സന്ധ്യ, രേഖ