
കോട്ടയം: ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയിലും താലൂക്ക് ലീഗൽ കമ്മിറ്റികളിലും പാരാ ലീഗൽ വോളണ്ടിയർമാരെ നിയോഗിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഡിസംബർ 17 വരെ അപേക്ഷ നൽകാം. അപേക്ഷകർ അക്ഷരാഭ്യാസമുള്ളവരായിരിക്കണം. പത്താം ക്ലാസ് വിജയിച്ചവർക്കു മുൻഗണന. സജീവ രാഷ്ട്രീയ പ്രവർത്തകരോ ക്രിമിനൽ കേസിൽ ഉൾപ്പെട്ടവരോ ആകരുത്. ചട്ടപ്രകാരമുള്ള ഓണറേറിയം മാത്രമാണ് ലഭിക്കുക.
ചുവടെ കൊടുത്തിരിക്കുന്ന വിലാസങ്ങളിൽ അപേക്ഷ നൽകാം.
ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയിലും താലൂക്ക് നിയമ സേവന സമിതികളിലും അപേക്ഷ നൽകാം ഫോൺ:ജില്ലാ ലീഗൽ സർവീസ് അതോറിറ്റി- 0481 2572422. താലൂക്ക് സമിതികൾ കോട്ടയം- 0481 2578827.കാഞ്ഞിരപ്പള്ളി-04828 225747, വൈക്കം. -04829 – 223900. മീനച്ചിൽ – 04822 216050, ചങ്ങനാശേരി – 0481 2421272.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group







