കുമരകത്ത് പൊരിഞ്ഞ പോര്;ഭരണം നിലനിറുത്താൻ എൽ.ഡി.എഫും കൂടുതൽ സീറ്റിനായി ബി.ജെ.പിയും

Spread the love

കോട്ടയം: ഇടത് കോട്ടയായ കുമരകത്ത് ഭരണം നിലനിറുത്താൻ എൽ.ഡി.എഫും കൂടുതൽ സീറ്റിനായി ബി.ജെ.പിയും തമ്മിൽ പൊരിഞ്ഞ പോരാട്ടം. ഇതിനിടയിൽ നില മെച്ചപ്പെടുത്താനാണ് യു.ഡി.എഫ് ശ്രമം.
തിരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം ശേഷിക്കേ അവസാനവട്ട പ്രചാരണത്തിലാണ് മുന്നണികൾ.

video
play-sharp-fill

ലോകത്തിലെ അറിയപ്പെടുന്ന ടൂറിസ്റ്റ് കേന്ദ്രമാണെങ്കിലും കുമരകത്ത് പല അടിസ്ഥാനപ്രശ്നങ്ങൾക്കും ഇന്നും പരിഹാരമായിട്ടില്ല .വീതിയുള്ള റോഡുകളില്ല, കോട്ടയം -കുമരകം പാതയിൽ ബൈപ്പാസില്ല .വൈദ്യുതി ,കുടിവെള്ളപ്രശ്നങ്ങൾക്കും ആറുകളിലെയും തോടുകളിലെയും മാലിന്യ പ്രശ്നങ്ങൾക്കും പരിഹാരമായിട്ടില്ല. .

ചന്തക്കവലയിലും ബോട്ടുജെട്ടിയിലും പബ്ലിക്ക് ടോയ്ലറ്റുപോലും സ്ഥാപിക്കാനാകാത്തത് ചർച്ചാ വിഷയമാണ്. കർഷകരും കർഷക, മത്സ്യതൊഴിലാളികളും സാധാരണക്കാരുമാണ് വോട്ടർമാരിൽ ഏറെയും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2020ലെ തിരഞ്ഞെടുപ്പിൽ സി.പി.എം എട്ട്, ബി.ജെപിക്ക് നാല്, കോൺഗ്രസ് മൂന്ന്, സി.പി.ഐ ഒന്ന് എന്നതായിരുന്നു സീറ്റുനില. എൽ.ഡി.എഫിന്റെ 16 സ്ഥാനാർത്ഥികളിൽ പത്തും ആദ്യമായി മത്സരിക്കുന്നവരെന്ന പ്രത്യേകതയുണ്ട്. ബി.ഡി.ജെ.എസ് എൻ.ഡിഎ ഘടകകക്ഷിയായതോടെയാണ് കുമരകത്ത് ബി.ജെ.പി ശക്തമായത്. വലിയ മുന്നേറ്റം ബി.ജെ.പി പ്രതീക്ഷിക്കുന്നുണ്ട്.