Sunday, April 26, 2026

ശബരിമല സ്വർണക്കൊള്ള: കേസില്‍ ആറാം പ്രതിയായ മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ എസ്. ശ്രീകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.

Spread the love

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസില്‍ ആറാം പ്രതിയായ മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ എസ്. ശ്രീകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.

video
play-sharp-fill

സിംഗിള്‍ ബെഞ്ചാണ് ജാമ്യാപേക്ഷ തള്ളിയത്. സ്വർണപ്പാളികള്‍ അറ്റകുറ്റപ്പണിക്കായി 2019-ല്‍ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറാൻ ഉത്തരവിറക്കിയതുമായി ബന്ധപ്പെട്ട മഹസറില്‍ ഒപ്പിട്ട വ്യക്തിയാണ് ശ്രീകുമാർ.

ശ്രീകുമാറിനെ ചോദ്യം ചെയ്യേണ്ടത് കേസന്വേഷണത്തില്‍ നിർണായകമാണെന്നും ജാമ്യം നല്‍കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നുമുള്ള അന്വേഷണ സംഘത്തിന്റെ (SIT) വാദം കോടതി അംഗീകരിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദേവസ്വം ബോർഡിന്റെ നിർദേശപ്രകാരമാണ് താൻ പ്രവർത്തിച്ചതെന്നായിരുന്നു ശ്രീകുമാറിന്റെ വാദം.