Thursday, April 23, 2026

കേരള സര്‍ക്കാര്‍ ‌സ്ഥാപനത്തില്‍ സ്ഥിര ഹെല്‍പ്പര്‍ ജോലി; ഈ യോഗ്യത വേണം; 35,700 വരെ ശമ്പളം; ഉടൻ അപേക്ഷിക്കാം

Spread the love

കൊച്ചി: കേരള സർക്കാരിന് കീഴില്‍ റീഹാബിലിറ്റേഷൻ പ്ലാന്റേഷൻസ് ലിമിറ്റഡില്‍ സ്ഥിര ഹെല്‍പ്പർ ജോലി നേടാൻ അവസരം. ഇലക്‌ട്രിക്കല്‍ ജോലികളില്‍ സഹായിക്കുന്നതിനായി ജോലിക്കാരെയാണ് നിയമിക്കുന്നത്.

video
play-sharp-fill

ആകെ ഒരു ഒഴിവാണ് വന്നിട്ടുള്ളത്. താല്‍പര്യമുള്ളവർക്ക് കേരള പി.എസ്.സി വെബ്സൈറ്റ് മുഖാന്തിരം ഓണ്‍ലൈൻ അപേക്ഷ നല്‍കാം.

തസ്തിക അസിസ്റ്റന്റ്
സ്ഥാപനം യൂണിവേഴ്സിറ്റികള്
കാറ്റഗറി നമ്പർ 465 /2025
അപേക്ഷ ഡിസംബർ 31 വരെ
തസ്തികയും ഒഴിവുകളും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റീഹാബലിറ്റേഷൻ പ്ലാന്റേഷൻസ് ലിമിറ്റഡില്‍ ഇലക്‌ട്രിക്കല്‍ ഹെല്‍പ്പർ. ആകെ ഒഴിവുകള്‍ 01.

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 16,500നും 35,700നും ഇടയില്‍ ശമ്പളം ലഭിക്കും.

പ്രായപരിധി

18നും 36നും ഇടയില്‍.

ഉദ്യോഗാർത്ഥികള്‍ 02.01.1989-നും 01.01.2007 നുമിടയില്‍ ജനിച്ചവരായിരിക്കണം. പിന്നാക്ക വിഭാഗത്തില്‍ ഉള്‍പ്പെട്ടവർക്കും പട്ടികജാതി / പട്ടിക വർഗ്ഗ വിഭാഗത്തില്‍ ഉള്‍പ്പെട്ടവർക്കും നിയമാനുസൃത വയസ്സിളവുണ്ടായിരിക്കും.

യോഗ്യത
ഒരു സർക്കാർ അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള ഐ.ടി.ഐ ഇലക്‌ട്രീഷ്യൻ യോഗ്യത.

സർക്കാർ/അർദ്ധസർക്കാർ അല്ലെങ്കില്‍ രജിസ്റ്റർ ചെയ്ത പ്രൈവറ്റ് സെക്ടർ സ്ഥാപനങ്ങളില്‍ ഇലക്‌ട്രിക്കല്‍ ഹെല്‍പ്പർ ആയി ഒരു വർഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം.

കുറിപ്പ് : പ്രവൃത്തി പരിചയ യോഗ്യത നേടിയ മതിയായ എണ്ണം പട്ടിക ജാതി / പട്ടിക വർഗ്ഗ ഉദ്യോഗാർഥികളുടെ അഭാവത്തില്‍ അവർ മറ്റ് തരത്തില്‍ യോഗ്യതയുള്ള പക്ഷം അവർക്കായി സംവരണം ചെയിതിരിക്കുന്ന ക്വാട്ട നികത്തുന്നതിനായി പ്രവൃത്തി പരിചയ യോഗ്യതയില്‍ ഇളവ് നല്‍കുന്നതാണ്.

പ്രൊബേഷൻ

റിഹാബിലിറ്റേഷൻ പ്ലാൻന്റേഷൻസ് ലിമിറ്റഡിലെ വിശേഷാല്‍ ചട്ടങ്ങളിലെ വ്യവസ്ഥകള്‍ പ്രകാരമുള്ള പ്രൊബേഷൻ കാലയളവ് ബാധകമാണ്.

അപേക്ഷിക്കേണ്ട വിധം

ഉദ്യോഗാർത്ഥികള്‍ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ‘ഒറ്റത്തവണ രജിസ്ട്രേഷൻ’ പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികള്‍ അവരുടെ user ID യും password ഉം ഉപയോഗിച്ച്‌ login ചെയ്ത ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടതാണ്. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification Link-ലെ Apply Now -ല്‍ മാത്രം click ചെയ്യേണ്ടതാണ്. അപേക്ഷാ ഫീസ് നല്‍കേണ്ടതില്ല. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപും തന്റെ പ്രൊഫൈലില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങള്‍ ശരിയാണെന്ന് ഉദ്യോഗാർത്ഥി ഉറപ്പുവരുത്തേണ്ടതാണ്.

അപേക്ഷ: https://thulasi.psc.kerala.gov.in/thulasi/