
കുമരകം: കോണത്താറ്റ് പാലത്തിന്റെ ടാറിംഗ് ജോലികൾ കാരണം ഗതാഗത നിയന്ത്രണം നിലനിൽക്കുന്നതിനിടെ പ്രധാന ബൈപ്പാസ് പാതയിൽ യാതൊരു മുന്നറിയിപ്പുമില്ലാതെ റോഡ് കുത്തിപ്പൊളിച്ചു.
ഇന്നലെ രാവിലെയാണ് ജെ.സി.ബി. ഉപയോഗിച്ച് കോൺക്രീറ്റ് റോഡ് പൊളിച്ചു തുടങ്ങിയത്. വലിയ കോൺക്രീറ്റ് പാളികളാക്കി കുണ്ടും കുഴിയുമായി റോഡ് മാറിയതോടെ മണിക്കൂറുകളോളം നിരവധി വാഹനങ്ങളാണ് ഗതാഗതക്കുരുക്കിൽപ്പെട്ടത്.
കോണത്താറ്റ് പാലത്തിലൂടെയുള്ള യാത്ര തടസ്സപ്പെട്ടതിനാൽ വാഹനങ്ങൾ പ്രധാനമായും ആശ്രയിക്കേണ്ടിവരുന്നത് ഈ ബൈപ്പാസ് പാതയെയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബൈപ്പാസിലെ തിരക്ക് കണക്കിലെടുക്കാതെയും, യാത്രക്കാർക്ക് പകരം സംവിധാനം ഒരുക്കാതെയുമുള്ള റോഡ് പണി കാരണം, കുമരകത്തേക്കും…



