കോട്ടയം നഗരസഭ ഒന്നാം വാർഡിലെ റോഡുകളുടെ ശോച്യാവസ്ഥ തുറന്നു കാട്ടി കോൺഗ്രസ് നേതാവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ; സോഷ്യൽ മീഡിയയിൽ വൻ ചർച്ചയാകുന്നു

Spread the love

കോട്ടയം:കോട്ടയം നഗരസഭ ഒന്നാം വാർഡിലെ റോഡുകളുടെ ശോച്യാവസ്ഥ തിരഞ്ഞെടുപ്പ് കാലത്ത് ചർച്ചയാകുന്നു. നഗരസഭ ഒന്നാം വാർഡിൽ കഴിഞ്ഞ അഞ്ചു വർഷവും ഒരു പ്രവർത്തനവും നടന്നിട്ടില്ലെന്ന ആരോപണമാണ് പ്രദേശവാസികൾ ഉയർത്തുന്നത്.

video
play-sharp-fill

കോടികൾ ഫണ്ട് ചിലവഴിച്ചതായി പ്രദേശത്തെ വാർഡ് കൗൺസിലറും നിലവിലെ മൂന്നാം വാർഡ് സ്ഥാനാർത്ഥിയുമായ സാബു മാത്യു ഫ്‌ളക്‌സ് ബോർഡുകൾ സ്ഥാപിച്ചിരുന്നു. എന്നാൽ, ഈ ബോർഡുകൾ സ്ഥാപിച്ചത് അല്ലാതെ യാതൊരു വിധ ഫണ്ടും ചിലവഴിച്ചിട്ടേയില്ലെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.

ഒന്നാം വാർഡിലെ റോഡുകൾ മോശമാണ് എന്നാരോപിച്ച് നേരത്തെ കോൺഗ്രസ് നേതാവ് അജീഷ് ഐസക്ക് ഫെയ്‌സ്ബുക്കിൽ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു . അന്ന് ആ വിഷയത്തിൽ അജീഷിനെ പിന്നീട് കോൺഗ്രസ് പുറത്താക്കുകയായിരുന്നു. ഇത്തരം വിവാദങ്ങൾ തുടരുന്നതിനിടെയാണ് ഇപ്പോൾ മൂന്നാം വാർഡിൽ സ്ഥാനാർത്ഥിയായി ഒന്നാം വാർഡിലെ കൗൺസിലറായിരുന്ന സാബു മാത്യു എത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടാതെ യു ഡി എഫ് ലെ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ സിറ്റിംഗ് സീറ്റ് ആയിരുന്ന മൂന്നാം വാർഡ്   കോൺഗ്രസ് പിടിച്ചെടുത്തതിൽ ജോസഫ് വിഭാഗവും കടുത്ത അമർഷം  പ്രകടിപ്പിക്കുന്നുണ്ട്. ഇതും വൻ വിവാദങ്ങൾക്ക് ആണ് തിരി കൊളുത്തിയിരിക്കുന്നത്.