Spread the love

കുമരകം: കാലാവസ്ഥ മോശമായതിനെത്തുടർന്ന് മാറ്റിവെച്ചിരുന്ന കോട്ടയം- കുമരകം റോഡിൽ പുനർ നിർമ്മിക്കുന്ന കോണത്താറ്റ് പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും ടാറിങ് പ്രവൃത്തികൾ ഇന്നും നാളെയുമായി ഡിസംബർ 2, 3 (ചൊവ്വ, ബുധൻ) നടത്തും.

video
play-sharp-fill

ഈ ദിവസങ്ങളില്‍ പാലത്തിൽ കൂടിയുള്ള ഗതാഗതം പൂർണ്ണമായി നിരോധിക്കുന്നതായി കെ. ആർ. എഫ്. ബി-പി. എം. യു പത്തനംതിട്ട/ കോട്ടയം ഡിവിഷൻ തിരുവല്ല- അസിസ്റ്റൻറ് എഞ്ചിനിയർ അറിയിച്ചു.

ഗതാഗത നിയന്ത്രണം ഇങ്ങനെ
ബസ്സുകൾ പാലത്തിന്റെ ഇരകരകളിലുമായി യാത്ര അവസാനിപ്പിക്കേണ്ടതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മറ്റ് ചെറു വാഹനങ്ങൾ പാലത്തിന്റെ സമീപമുള്ള ഡൈവേർഷൻ റോഡ് വഴി തിരിഞ്ഞു പോകേണ്ടതാണ്.

ആലപ്പുഴ, ചേർത്തല ഭാഗങ്ങളിൽ നിന്നും കോട്ടയത്തേക്ക് വരുന്ന ഭാരവാഹനങ്ങൾ ബണ്ട് റോഡിൽ നിന്നും തിരിഞ്ഞ് ഇടയാഴം- കല്ലറ വഴി കോട്ടയത്തേക്ക് പോകേണ്ടതാണ്.
വൈക്കം ഭാഗത്തുനിന്ന് കോട്ടയത്തേക്ക് വരുന്ന ഭാരവാഹനങ്ങൾ തലയോലപ്പറമ്പ് -ഏറ്റുമാനൂർ വഴിയോ ഇടയാഴം -കല്ലറ വഴിയോ തിരിഞ്ഞ് പോകേണ്ടതാണ്.

കോട്ടയത്തു നിന്നും ആലപ്പുഴ വൈക്കം ഭാഗങ്ങളിലേക്ക് പോകേണ്ട ഭാരവാഹനങ്ങൾ ചാലുകുന്ന്- മെഡിക്കൽ കോളേജ് -നീണ്ടൂർ- കല്ലറ വഴി തിരിഞ്ഞു പോകണമെന്നും അസിസ്റ്റൻറ് എഞ്ചിനീയർ അറിയിച്ചു.