Spread the love

കോട്ടയം: നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് കൂണ്‍ എന്ന് നമുക്ക് അറിയാമല്ലോ? പ്രോട്ടീൻ, അമിനോ ആസിഡുകള്‍, വിറ്റാമിൻ ഡി, ബി2 , ബി3, എന്നിവ കൂണില്‍ അടങ്ങിയിട്ടുണ്ട്.

video
play-sharp-fill

പ്രതിരോധ ശേഷി വർധിപ്പിക്കാനും ചീത്ത കൊളസ്ററോള്‍ കുറയ്ക്കാനും കൂണ്‍ സഹായിക്കുന്നുണ്ട്. കൂണിലുള്ള നാരുകള്‍, പൊട്ടാസ്യം, വിറ്റാമിനുകള്‍ എന്നിവ ഹൃദയത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്.നാരുകള്‍ സമ്ബന്നമായ കൂണ്‍ പ്രമേഹ രോഗികള്‍ക്കും ഡയറ്റില്‍ ഉള്‍പ്പെടുത്താം. നാരുകളും പ്രീബയോട്ടിക് ഗുണങ്ങളും അടങ്ങിയ കൂണ്‍ കഴിക്കുന്നത് കുടലിന്റെ ആരോഗ്യത്തിനും നല്ലതാണ്. ഒട്ടേറെ ഗുണങ്ങള്‍ ഉണ്ടെങ്കിലും എല്ലാ കൂണും ഭഷ്യ യോഗ്യമാണെന്ന് കരുതി കഴിക്കരുത് പണി കിട്ടും.

ഭക്ഷ്യയോഗ്യമായ കൂണുകള്‍ക്കൊപ്പം ഗുരുതരമായ വിഷാംശമുള്ളതും മാരകവുമായ കൂണുകളും പ്രകൃതിയിലുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിനാല്‍ പറമ്പില്‍ നിന്നും മറ്റുമൊക്കെ കൂണുകള്‍ ശേഖരിക്കുമ്പോള്‍ അവ വിഷക്കൂനല്ലെന്ന് ഉറപ്പാക്കണം. വിഷക്കൂണുകള്‍ കാഴ്ചയില്‍ തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണ്. ‘മൃഗങ്ങള്‍ക്ക് കഴിക്കാമെങ്കില്‍ അവ സുരക്ഷിതമായിരിക്കും അല്ലെങ്കില്‍ തൊലി കളഞ്ഞാല്‍ ശരിയാകും’ തുടങ്ങിയ മിഥ്യാധാരണകള്‍ ആളുകള്‍ക്കിടയിലുണ്ട്. അമാനിറ്റാസ് പോലുള്ള മാരകമായ ഇനങ്ങള്‍ കാഴ്ചയില്‍ നിരുപദ്രവകരമായി തോന്നാമെങ്കിലും, ചെറിയ അളവില്‍ പോലും മാരകമായേക്കാം.

ഇക്കാരണത്താല്‍, വിഷക്കൂണുകള്‍ തിരിച്ചറിഞ്ഞ് ഒഴിവാക്കാനറിയണം. വിഷക്കൂണ്‍ കഴിച്ചാല്‍ ഗുരുതരമായ വിഷബാധ, അവയവങ്ങളുടെ പ്രവര്‍ത്തനം നിലയ്ക്കല്‍, മരണം എന്നിവയ്ക്ക് കാരണമായേക്കും.

ഭക്ഷ്യയോഗ്യമായ നല്ല കൂണുകള്‍ എങ്ങനെ തിരഞ്ഞെടുക്കാം

* വെളുത്ത ചെകിളകളുള്ള കൂണുകള്‍ പറിക്കുന്നത് ഒഴിവാക്കുക. മാരകമായ പല അമാനിറ്റാ ഇനങ്ങള്‍ക്കും ഈ സ്വഭാവമുണ്ട്.

* തണ്ടില്‍ തള്ളിനില്‍ക്കുന്നതോ മോതിരം പോലുള്ളതോ ആയ ഭാഗവും, ചുവട്ടില്‍ ഉരുണ്ടതോ സഞ്ചിപോലുള്ളതോ ആയ ഭാഗവും ഉള്ള കൂണുകള്‍ ഒഴിവാക്കാം. ഇവ കടുത്ത വിഷമുള്ള ഇനങ്ങളുടെ സാധാരണ ലക്ഷണങ്ങളാണ്.

* കുടയിലോ തണ്ടിലോ ചുവപ്പ് നിറമുള്ള കൂണുകള്‍ ഒഴിവാക്കണം. വിഷമുള്ള പല ഇനങ്ങള്‍ക്കും ചുവപ്പ് നിറമുണ്ട്.

* ഉറപ്പുള്ളതും, ചതവുകളോ വഴുവഴുപ്പോ ദുര്‍ഗന്ധമോ ഇല്ലാത്തതുമായ കൂണുകള്‍ തിരഞ്ഞെടുക്കുക.
വെള്ള, തവിട്ട്, അല്ലെങ്കില്‍ ക്രീം നിറമുള്ള കൂണുകള്‍ നോക്കി വാങ്ങുക.

* കുടകള്‍ തണ്ടിനോട് ചേര്‍ന്ന് അടഞ്ഞതോ ചെറുതായി മാത്രം തുറന്നതോ ആയിരിക്കണം. ചെകിളകള്‍ ഇറുകിയതും ഇളം നിറമുള്ളതും ആയിരിക്കണം.

* വൃത്തിയായി മുറിച്ച തണ്ടുകളുള്ളതും അഴുകലിന്റെ ലക്ഷണങ്ങള്‍ ഇല്ലാത്തതുമായ കൂണുകള്‍ തിരഞ്ഞെടുക്കുക.