
പുല്‍പ്പള്ളി: കൊലക്കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി വയനാട്ടിൽ പിടിയില്‍.
കാസർകോട് ബദിയടുക്കയില്‍ കൊല്ലം സ്വദേശിയായ യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ മേപ്പാടി തൃക്കൈപ്പറ്റ മൂങ്ങനാനിയിടം വീട്ടിൽ ആന്റോ സെബാസ്റ്റ്യനെ(41)യാണ് വയനാട് പൊലീസാണ് പിടികൂടിയത്.
വയനാട് ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക സ്ക്വാഡ് കാപ്പിസെറ്റ്, ഊട്ടിക്കവലയില്‍ നിന്ന് വെള്ളിയാഴ്ചയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ആന്റണി എന്ന പേരില്‍ പെരിക്കല്ലൂര്‍ മൂന്ന്പാലത്ത് ഒരു വാടകവീട്ടില്‍ പെയിന്റിങ്ങ് തൊഴിലാളിയായി ജോലി ചെയ്യുകയായിരുന്നു ഇയാള്‍. കര്‍ണാടകയില്‍ ഒളിവിലായിരുന്ന പ്രതി ഒരാഴ്ച മുമ്ബാണ് വെള്ളിയാഴ്ച എത്തിയത്. പ്രതിയെ പിടികൂടിയ ശേഷം ബദിയടുക്ക പോലീസിന് കൈമാറി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബദിയഡുക്ക ഷേണി ഗ്രാമത്തിലെ മഞ്ഞാറയില്‍ ടാപ്പിങ് തൊഴിലാളിയായിരുന്നു ആന്റോ. കൂടെ താമസിച്ചിരുന്ന നീതു കൃഷ്ണയെയാണ് 2023 ജനുവരി 26 ന് ഇയാള്‍ കൊലപ്പെടുത്തിയത്. മൃതദേഹം തുണിയില്‍ പൊതിഞ്ഞു വെച്ച ശേഷം ഇയാള്‍ ദിവസങ്ങളോളം വീടിനുള്ളില്‍ കഴിച്ചുകൂട്ടി. പിന്നീട് വാതില്‍ പുറത്ത് നിന്ന് പൂട്ടി മുങ്ങിയ ഇയാളെ അധികം വൈകാതെ പൊലീസ് പിടികൂടിയിരുന്നു. ആറ് മാസത്തോളം ശിക്ഷയനുഭവിച്ച പ്രതി 2023 ജൂണിലാണ് ജാമ്യത്തിലിറങ്ങിയത്. പിന്നീട് ഒളിവില്‍ പോവുകയായിരുന്നു.







