
കോട്ടയം: വൈകുന്നേര ചായയ്‌ക്കൊപ്പം ചെറിയൊരു പലഹാരം ആവശ്യമാകുന്നത് സാധാരണമാണ്. പ്രത്യേകിച്ച് മഴക്കാലത്ത്, ചൂട് ചായയും ഒരു മൃദുവായ പലഹാരവും വേണമെന്നത് എല്ലാവരുടെയും ആഗ്രഹം.
അത്തരത്തില്‍ ഏറെ സമയം ചിലവാക്കാതെ വീട്ടിലുള്ള ചേരുവകള്‍ കൊണ്ടു ഉടനെ തയ്യാറാക്കാവുന്ന ഒരു മിനി കേക്ക് ആണ് ഇത്. ഗോതമ്പ് പൊടിയും മുട്ടയും ഉണ്ടെങ്കില്‍ വെറും അഞ്ചു മിനിറ്റിനുള്ളില്‍ തന്നെ ഈ ഹെല്‍ത്തി കേക്ക് പാകം ചെയ്യാം. കാരറ്റ് ചേർക്കുന്നതിനാല്‍ പോഷകമൂല്യവും കൂടും.
ചേരുവകള്‍
Whatsapp Group 1 | Whatsapp Group 2 |Telegram Group

പഞ്ചസാര – ആവശ്യത്തിന്
മുട്ട – 2 എണ്ണം
ചെറു ചൂടുവെള്ളം – ½ കപ്പ്
യീസ്റ്റ് – 1 ടീസ്പൂണ്‍
ഗോതമ്ബ് പൊടി – 1 കപ്പ് (അല്ലെങ്കില്‍ മൈദ ഉപയോഗിക്കാം)
ഉപ്പ് – അല്പം
വാനില എസെൻസ് – 1 ടീസ്പൂണ്‍
കാരറ്റ് – 1 എണ്ണം (ഗ്രേറ്റഡ്)
നെയ്യ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു വലിയ ബൗളില്‍ രണ്ട് മുട്ട പൊട്ടിച്ചു ഒഴിച്ച് നന്നായി അടിക്കുക. അതിലേക്ക് അര കപ്പ് പഞ്ചസാര, ഒരു ടീസ്പൂണ്‍ യീസ്റ്റ്, അര കപ്പ് ചെറു ചൂടുവെള്ളം എന്നിവ ചേർത്ത് ഇളക്കി കലക്കുക. ശേഷം, ഒരു കപ്പ് ഗോതമ്പ് പൊടി, അല്പം ഉപ്പ്, ഒര ടീസ്പൂണ്‍ വാനില എസെൻസ്, ഒരു കാരറ്റ് ഗ്രേറ്റ് ചെയ്തത് എന്നിവ ചേർത്ത് മാവായി തയ്യാറാക്കുക. ഈ മാവ് ഒരു മണിക്കൂർ നേരം മാറ്റിവെച്ച് പൊങ്ങാൻ അനുവദിക്കുക. ചെറിയ ഗ്ലാസ് കപ്പുകളിലോ ഇഡ്ഡലി പാത്രത്തിലോ നെയ്യ് പുരട്ടി മാവ് ഒഴിച്ച് വേവിച്ചെടുക്കുക.
കുറച്ച് ചേരുവകളും കുറച്ച് സമയവും മാത്രം മതിയുള്ള ഈ മിനി കേക്ക് കുട്ടികള്‍ക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു വൈകുന്നേര പലഹാരമാകും. ചായയോടൊപ്പം ആരോഗ്യകരവും രുചികരവുമായി ഈ ലഘു കേക്ക് പരീക്ഷിച്ചുനോക്കൂ.







