Spread the love

ന്യൂഡൽഹി: ദിവസേന 500-600 രൂപ മാത്രം സമ്പാദിക്കുകയും രണ്ട് മുറിവീട്ടിൽ താമസിക്കുകയും ചെയ്യുന്ന ബൈക്ക്-ടാക്സി ഡ്രൈവറുടെ ബാങ്ക് അക്കൗണ്ടിലൂടെ നടന്നത് 331.36 കോടി രൂപയുടെ ഇടപാടുകൾ. 2024 ഓഗസ്റ്റ് 19 നും 2025 ഏപ്രിൽ 16 നും ഇടയിലുള്ള എട്ട് മാസ കലയളവിലാണ് ഡ്രൈവറുടെ ബാങ്ക് അക്കൗണ്ടിലേക്ക് വൻ തുക ലഭിച്ചത്.

video
play-sharp-fill

1xബെറ്റ് ഓൺലൈൻ വാതുവെപ്പ് ശൃംഖലയുമായി ബന്ധപ്പെട്ട പണമിടപാടുകൾ ട്രാക്ക് ചെയ്യുന്നതിനിടയിലാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ(ഇ‍‍ഡി) കണ്ടെത്തൽ.

ഇത്രയും വലിയ സംഖ്യയുടെ ഇടപാടുകൾ ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഫെഡറൽ ഏജൻസി ഡ്രൈവറുടെ വിലാസത്തിൽ റെയ്ഡ് നടത്തിയത്. ചോദ്യം ചെയ്യലിൽ, നിക്ഷേപങ്ങളെക്കുറിച്ചോ അതിന്റെ ഗുണഭോക്താക്കളെക്കുറിച്ചോ തനിക്ക് യാതൊരു അറിവുമില്ലെന്ന് ഡ്രൈവർ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സാധാരണ ഒരു പ്രദേശത്തെ രണ്ട് മുറിവീട്ടിലായിരുന്നു ഡ്രൈവർ താമസിച്ചിരുന്നത്. ദിവസത്തിന്റെ ഭൂരിഭാഗ സമയവും ജോലി ചെയ്യുന്ന ഇയാൾ കുടുംബം പുലർത്താനുള്ള പണം മാത്രമാണ് സമ്പാദിച്ചിരുന്നത്.

ഇത് മ്യൂൾ അക്കൗണ്ട് തട്ടിപ്പാണെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. വാടകയ്‌ക്കെടുത്ത കെവൈസി (KYC) വിവരങ്ങൾ ഉപയോഗിച്ച്, സംശയിക്കപ്പെടാത്ത വ്യക്തികളിലൂടെ അനധികൃത പണം കൈമാറ്റം ചെയ്യാൻ കള്ളപ്പണം വെളുപ്പിക്കൽ ശ്രമത്തിന്റെ ഭാഗമാണിതെന്നാണ് കണ്ടെത്തൽ.

2024 നവംബറിൽ ഉദയ്പുരിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ നടന്ന ആഡംബര വിവാഹത്തിനായി ഇതേ അക്കൗണ്ടിൽ നിന്ന് ഒരു കോടിയിലധികം രൂപ ചെലവഴിച്ചതായി അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. അലങ്കാരങ്ങൾ, വാഹനങ്ങൾ, മുറികൾ, ഇവന്റ് മാനേജ്മെന്റ് എന്നിവയ്ക്കായി ഡ്രൈവറുടെ അക്കൗണ്ടിൽ നിന്നാണ് പണം ചെലവഴിച്ചിരിക്കുന്നത്. വധുവരന്മാരുമാരോ കുടുംബവുമായോ ഡ്രൈവർക്ക് യാതൊരു ബന്ധവുമില്ലെന്ന് ഉദ്യേഗസ്ഥർക്ക് ബോധ്യമായിട്ടുണ്ട്. ഗുജറാത്തിലെ ഒരു യുവ രാഷ്ട്രീയക്കാരനുമായി ഈ വിവാഹത്തിന് ബന്ധമുണ്ടെന്നും, ഇയാളെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്നും ഇഡി ഉദ്യോഗസ്ഥർ പറഞ്ഞു.

കോടിക്കണക്കിന് രൂപയുടെ ഇടപാട് നടത്തുന്ന ഒരാളുമായി ഒരുതരത്തിലും യോജിക്കാത്ത ജീവിതസാഹചര്യമാണ് അന്വേഷണസംഘം റെയ്ഡിൽ കണ്ടത്.