Spread the love

കാനം: കാനം-തൊണ്ടൻകുളം റോഡിന്റെ അതിശോചനീയാവസ്ഥയില്‍ വാഴ നട്ട് പ്രതിഷേധിച്ച്‌ പ്രദേശവാസികള്‍. മുൻകാലത്ത് കോട്ടയത്തുനിന്ന് എരുമേലിക്കുള്ള ഏറ്റവും ദൈർഘ്യം കുറഞ്ഞ പാതയായിരുന്നു. കോട്ടയം-പാമ്പാടി-കാഞ്ഞിരപ്പാറ-കാനം-കടയനിക്കാട്-മണിമല റോഡ്.

video
play-sharp-fill

ഈ റോഡിന്റെ ഭാഗമായ കാനം മുതല്‍ തൊണ്ടൻകുളം വരെയുള്ള മൂന്ന് കിലോമീറ്റർ ഭാഗം തകർന്നുകിടക്കാൻ തുടങ്ങിയിട്ട് 10 വർഷത്തോളമായി. കേരള പിഡബ്ല്യുഡിയുടെ കീഴിലായിരുന്ന ഈ റോഡ് പിഎംജിഎസ്വൈയ്ക്ക് കൈമാറിയെങ്കിലും പല സാങ്കേതിക കാരണങ്ങളും പറഞ്ഞ് ഇപ്പോഴും നിർമാണം ആരംഭിച്ചിട്ടില്ല.

വർഷങ്ങള്‍ക്കു മുമ്പ് ബസ് സർവീസ് ഉണ്ടായിരുന്ന ഈ റോഡില്‍ ഇന്നു കാല്‍നട യാത്രപോലും അസാധ്യമാണ്. മഴക്കാലമായാല്‍ കുഴിയേത്, വഴിയേത് എന്നു തിരിച്ചറിയാൻ പോലും സാധിക്കാത്ത അവസ്ഥയാണെന്ന് നാട്ടുകാർ ആരോപിച്ചു. അധികാരപ്പെട്ടവർ പരസ്പരം പഴിചാരി രക്ഷപ്പെടുന്നതാണ് റോഡ് ഈ നിലയില്‍ തുടരുന്നതിനു കാരണം. റോഡ് തകർന്നുകിടക്കുന്നതു മൂലം ഓട്ടോക്കാരും ടാക്സിക്കാരും ഓട്ടം വിളിച്ചാല്‍ വരാൻ വിസമ്മതിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്കൂള്‍ ബസുകള്‍ ഉള്‍പ്പെടെ നൂറുകണക്കിനു വാഹനങ്ങള്‍ ദിവസേന സഞ്ചരിക്കുന്ന റോഡിന്റെ നിർമാണം എത്രയും വേഗം ആരംഭിക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം കൂടുതല്‍ പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കാനാണ് പ്രദേശവാസികളുടെ തീരുമാനം. വാഴ നട്ടുള്ള പ്രതിഷേധത്തില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.