ഒരു സിമ്പിൾ ചിക്കൻലോലിപോപ്പ് തയ്യാറാക്കിയാലോ?; റെസിപ്പി ഇതാ

Spread the love

എളുപ്പത്തിൽ ഒരു ചിക്കൻ ലോലിപോപ്പ് തയ്യാറാക്കിയാലോ? റെസിപ്പി ഇതാ

video
play-sharp-fill

ആവശ്യമായ സാധനങ്ങൾ

ചിക്കന്‍ ലെഗ് പീസ് – 1/2 കിലോ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുട്ട ഒരെണ്ണം

ഉപ്പ് പാകത്തിന്

മഞ്ഞള്‍പ്പൊടി 1/2 ടീസ്പൂണ്‍

മുളകുപൊടി 1 ടീസ്പൂണ്‍

കുരുമുളകുപൊടി 1/2 ടീസ്പൂണ്‍

ചിക്കന്‍ മസാല 1 ടീസ്പൂണ്‍

കോണ്‍ഫ്‌ളോര്‍ 5 ടീസ്പൂണ്‍

റിഫൈന്‍ഡ് ഓയില്‍ ഫ്രൈ ചെയ്യാന്‍ ആവശ്യമായത്

തയ്യാറാക്കുന്ന വിധം

കോണ്‍ഫ്‌ലോറിലേക്ക് ഉപ്പും മസാലകളും ചേര്‍ത്ത് മിക്‌സ് ചെയ്യുക. ഇത് ബീറ്റ് ചെയ്ത മുട്ടയിലേക്ക് ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ചിക്കന്‍ നന്നായി കഴുകി വൃത്തിയാക്കി വയ്ക്കുക.

വൃത്തിയാക്കിയ ഓരോ പീസ് തയ്യാറാക്കി വച്ചിരിക്കുന്ന മുട്ടയുടെ കൂട്ടില്‍ മുക്കിയെടുക്കുക. ഇത് ചൂടായ എണ്ണയില്‍ വറുത്തെടുക്കുക. ഇത് ഇഷ്ട്ടമുള്ള സോസ് അല്ലെങ്കിൽ മയോണൈസ് കൂട്ടി ടേസ്റ്റിയോടെ കഴിക്കാം.