Spread the love

തിരുവനന്തപുരം: കേരള പി.എസ്.സി 38 തസ്തികകളിലായി കഴിഞ്ഞ മാസം പുറത്തിറക്കിയ വിജ്ഞാപനം നാളെ അവസാനിക്കും. 9 തസ്തികയില്‍ നേരിട്ടുള്ള നിയമനം, നാല് തസ്തികമാറ്റം, 25 തസ്തികയില്‍ എൻസിഎ നിയമനവുമാണ് നടക്കുന്നത്.

video
play-sharp-fill

കെഎസ്‌എഫ്‌ഇ, കെഎസ്‌ഇബി, വി.എച്ച്‌.എസ്.ഇ, ഖാദി ബോർഡ്, കാർഷിക ബാങ്ക് തുടങ്ങിയ സ്ഥാപനങ്ങളിലേക്കാണ് റിക്രൂട്ട്മെന്റുകള്‍ വന്നിടുള്ളത്. ഇതുവരെ അപേക്ഷ നല്‍കാത്തവർ ഇന്നുതന്നെ അപേക്ഷിക്കാൻ ശ്രമിക്കുക.

അവസാന തീയതി നവംബർ 19 രാത്രി 12 വരെ. ഒഴിവുകള്‍ ചുവടെ നല്‍കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേരിട്ടുള്ള നിയമനം

– കെഎസ്‌എഫ്‌ഇ/ കെഎസ്‌ഇബി തുടങ്ങിയ പൊതുമേഖല സ്ഥാപനങ്ങളില്‍ ജൂനിയർ അസിസ്റ്റന്റ്.

– ലൈവ്സ്റ്റോക്ക് ഡെവലപ്മെന്റ് ബോർഡ്/ ഫാമിങ് കോർപ്പറേഷൻ തുടങ്ങിയ പൊതുമേഖല സ്ഥാപനങ്ങളില്‍ ജൂനിയർ അസിസ്റ്റന്റ്

– വി.എച്ച്‌.എസ്.ഇയില്‍ ഡപ്യൂട്ടി ഡയറക്ടർ

– സിവില്‍ സപ്ലൈസ് കോർപ്പറേഷനില്‍ കമ്ബനി സെക്രട്ടറി.

– ഖാദി ഗ്രാമ വ്യവസായ ബോർഡില്‍ ജൂനിയർ കോപ്പറേറ്റീവ് ഇൻസ്പെക്ടർ

– സഹകരണ കാർഷിക ഗ്രാമവികസന ബാങ്കില്‍ അസിസ്റ്റന്റ്

– വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്കൂള്‍ ടീച്ചർ അറബിക്, പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ അറബിക്

– എക്സൈസ് വകുപ്പില്‍ സിവില്‍ എക്സൈസ് ഓഫീസർ, ഡ്രൈവർ തുടങ്ങിയവ.

എൻസിഎ നിയമനം

കാർഷിക വികസന കർഷക ക്ഷേമ വകുപ്പില്‍ കൃഷി ഓഫീസർ

– ഫയർ ആൻഡ് റെസ്ക്യൂ സർവീസില്‍ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ (ട്രെയിനി)

– കെഎസ്‌എഫ്‌ഇയില്‍ പ്യൂണ്‍/ വാച്ച്‌മാൻ

– വിവിധ വകുപ്പുകളില്‍ ഡ്രൈവർ ഗ്രേഡ് – 2 (എല്‍ഡിവി)

തസ്തികമാറ്റം വഴി

– കെഎസ്‌ഇബിയില്‍ അസിസ്റ്റന്റ് എഞ്ചിനീയർ (ഇലക്‌ട്രിക്കല്‍)

– വിദ്യാഭ്യാസ വകുപ്പില്‍ യുപി സ്കൂള്‍ ടീച്ചർ (തമിഴ് മീഡിയം)

അപേക്ഷ

ഉദ്യോഗാർത്ഥികള്‍ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ‘ഒറ്റത്തവണ രജിസ്ട്രേഷൻ’ പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികള്‍ അവരുടെ user ID യും password ഉം ഉപയോഗിച്ച്‌ login ചെയ്ത ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടതാണ്. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്ബോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification Link-ലെ Apply Now -ല്‍ മാത്രം click ചെയ്യേണ്ടതാണ്. അപേക്ഷാ ഫീസ് നല്‍കേണ്ടതില്ല. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപും തന്റെ പ്രൊഫൈലില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങള്‍ ശരിയാണെന്ന് ഉദ്യോഗാർത്ഥി ഉറപ്പുവരുത്തേണ്ടതാണ്.

https://thulasi.psc.kerala.gov.in