Saturday, April 25, 2026

കോട്ടയം നാട്ടകത്ത് പാറേച്ചാല്‍ റോഡില്‍ സിമന്റ് മിക്‌സര്‍ ലോറി നിയന്ത്രണംവിട്ട് വൈദ്യുതി പോസ്റ്റുകളും വീടിന്റെ മതിലും ഇടിച്ചു തകര്‍ത്തു: അപകടം ഇന്നു പുലർച്ചെ

Spread the love

കോട്ടയം: നാട്ടകം പാറേച്ചാല്‍ റോഡില്‍ സിമന്റ് മിക്‌സര്‍ ലോറി നിയന്ത്രണംവിട്ട് വൈദ്യുതി പോസ്റ്റുകളും വീടിന്റെ മതിലും ഇടിച്ചു തകര്‍ത്തു.
ഇന്നു രാവിലെ ആറുമണിയോടെയായിരുന്നു സംഭവം.

video
play-sharp-fill

അപകടത്തില്‍ ആര്‍ക്കും പരുക്കില്ല. എറണാകുളത്തു നിന്ന് വന്ന വാഹനം മടങ്ങി പോകും വഴിയാണ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവർ ഉറങ്ങി പോയതാണ് അപകട കാരണം.

വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നതോടെ പ്രദേശത്ത് വൈദ്യുതി വിതരണം മുടങ്ങി. അപകട സമയം ഈ ഭാഗത്ത് ആളില്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group