
തൃശൂർ: ബിജെപിക്കും ആർഎസ്‌എസിനും എതിരെ രൂക്ഷ വിമർശനവുമായി മരിച്ച ആർഎസ്‌എസ് പ്രവർത്തകൻ ആനന്ദ് കെ. തമ്പിയുടെ കുറിപ്പ്.
ഭൗതികശരീരം എവിടെ കുഴിച്ചിട്ടാലും സാരമില്ല പക്ഷേ ബിജെപി, ആർഎസ്‌എസ് പ്രവർത്തകരെ ആ ഭൗതികശരീരം കാണാൻ പോലും അനുവദിക്കരുത്. എന്റെ ജീവിതത്തില്‍ പറ്റിയ ഏറ്റവും വലിയ തെറ്റ് ഒരു ആർഎസ്‌എസുകാരനായി ജീവിച്ചിരുന്നു എന്നതാണ്. ഈ മരണത്തിന് തൊട്ടുമുൻപ് വരെയും ഞാനൊരു ആർഎസ്‌എസ് പ്രവർത്തകനായി മാത്രമാണ് ജീവിച്ചിരുന്നത്, അത് തന്നെയാണ് ഈ അവസ്ഥയിലേക്ക് എത്തിച്ചതെന്നും ആനന്ദ് പറയുന്നു.
കുറിപ്പില്‍ പറയുന്നത്:

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഞാൻ ആനന്ദ് കെ. തമ്ബി . ഈ വരുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ തൃക്കണ്ണാപുരം വാർഡില്‍ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാൻ തീരുമാനിച്ചിരുന്നു. തൃക്കണ്ണാപുരം വാർഡില്‍ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാനുള്ള കാരണം തൃക്കണ്ണാപുരം വാർഡിലെ ബിജെപി ഏരിയ പ്രസിഡന്റ് ആയിട്ടുള്ള ആലപ്പുറം കുട്ടൻ എന്നറിയപ്പെടുന്ന ഉദയകുമാർ, നിയോജകമണ്ഡലം കമ്മിറ്റി മെമ്പർ കൃഷ്ണകുമാർ, ആർഎസ്‌എസിന്റെ നഗർ കാര്യവാഹ് രാജേഷ് എന്നിവർ ഒരു മണ്ണ് മാഫിയയാണ്. അവരുടെ നിയമവിരുദ്ധമായ പ്രവർത്തനങ്ങള്‍ക്ക് അധികാരമുള്ള ഒരു ആള്‍ വേണം. അതിനുവേണ്ടിയാണ് മണ്ണ് മാഫിയക്കാരനായ വിനോദ് കുമാറിനെ (അനി) ബിജെപി സ്ഥാനാർത്ഥിയാക്കിയത്. എന്റെ 16 വയസ് മുതല്‍ ആർഎസ്‌എസിന്റെ പ്രവർത്തകനാണ്. തുടർന്ന് എംജി കോളജില്‍ ബിരുദ വിദ്യാർഥിയായി പഠിക്കുമ്ബോള്‍ ഞാൻ ആർഎസ്‌എസിനെ മുഖ്യശിക്ഷയും കോളജ് യൂണിയന്റെ യൂണിവേഴ്‌സിറ്റി യൂണിയൻ കൗണ്‍സിലറായി പ്രവർത്തിച്ചിട്ടുണ്ട്.
ശേഷം ആർഎസ്‌എസിന്റെ പ്രചാരകായി മുഴുവൻ സമയ പ്രവർത്തകനായി കോഴിക്കോട് കുന്ദമംഗലം താലൂക്കില്‍ പ്രവർത്തിച്ചു. അതിനുശേഷം തിരിച്ചുവന്ന് തിരുവനന്തപുരത്ത് ആർഎസ്‌എസിന്റെ തിരുമല മണ്ഡല്‍, തൃക്കണ്ണാപുരം മണ്ഡല്‍ കാര്യവാഹ്, തിരുമല മണ്ഡലത്തിന്റെ ശാരീരിക പ്രമുഖ്, തിരുമല ഉപനഗരത്തിന്റെ ശാരീരിക പ്രമുഖ്, തിരുമല ഉപനഗരത്തിന്റെ സഹകാര്യവാഹ് അങ്ങനെ വിവിധ ചുമതലകളില്‍ പ്രവർത്തിച്ചു. ബിജെപി സ്ഥാനാർഥിയായി തൃക്കണ്ണാപുരത്ത് മത്സരിക്കുന്നതിന്റെ താത്പര്യം ഞാൻ ആർഎസ്‌എസിന്റെ ജില്ലാ കാര്യകർത്താക്കളെ നേരിട്ട് അറിയിച്ചിട്ടുണ്ടായിരുന്നു. പക്ഷേ മണ്ണ് മാഫിയ സംഘം ആർഎസ്‌എസിന്റെയും ബിജെപിയുടെയും തലപ്പത്ത് പിടിമുറുക്കിയപ്പോള്‍ തൃക്കണ്ണാപുരം വാർഡില്‍ എനിക്ക് ബിജെപി സ്ഥാനാർഥി ആകാൻ സാധിച്ചില്ല എന്നാല്‍ ഞാൻ തൃക്കണ്ണാപുരം വാർഡില്‍ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാൻ തീരുമാനമെടുത്തപ്പോള്‍ ആർഎസ്‌എസ് പ്രവർത്തകരുടെ ബിജെപി പ്രവർത്തകരുടെയും മാനസികമായ സമ്മർദം എനിക്ക് താങ്ങാൻ കഴിയുന്നതിനും അപ്പുറത്താണ്.
അടുത്ത സുഹൃത്തുക്കള്‍ പോലും എന്നില്‍ നിന്ന് അകന്നു പോവുകയാണ്, ചിലപ്പോള്‍ അത് എന്റെ സ്വഭാവത്തിന്റെ കുഴപ്പമായിരിക്കും. ഈ സാഹചര്യം മുന്നില്‍കണ്ട് കഴിഞ്ഞ ആഴ്ച ഞാൻ എന്റെ ഭാര്യയോട് പറഞ്ഞു ഞാൻ ഒന്ന് മുകാംബികയില്‍ പോയി കുറച്ചുദിവസം കഴിഞ്ഞിട്ടേ തിരിച്ചു വരികയുള്ളൂ എന്ന്. ഞാൻ കരുതിയത് മൂകാംബികയില്‍ പോയി കുറച്ച് ദിവസം ഭജന ഇരിക്കാം എന്നാണ്. പക്ഷേ എന്റെ ഭാര്യ ആതിര എന്നെ പോകാൻ അനുവദിച്ചില്ല, ജീവിതത്തില്‍ ഇന്ന് വരെ എന്റെ ഒരു കാര്യത്തിനും പിന്തുണ നല്‍കാതെ എന്നെ പിന്നില്‍ നിന്ന് കുത്തുന്ന സ്വഭാവം മാത്രമേ ഭാര്യയില്‍ നിന്ന് എനിക്ക് ഉണ്ടായിട്ടുള്ളൂ. ഞാൻ സ്ഥാനാർഥിയാവാൻ ഉള്ള താത്പര്യം പ്രകടിപ്പിച്ചപ്പോള്‍ അന്നുമുതല്‍ എന്നോട് കടുത്ത ദേഷ്യത്തോടും അമർഷത്തോടും മാത്രമേ എന്റെ ഭാര്യ എന്നോട് പെരുമാറിയിട്ടുള്ളൂ. ഈ സാഹചര്യത്തില്‍ നാടിനും വീടിനും വേണ്ടാത്ത ഒരു വ്യക്തിയായി ജീവിക്കാൻ എനിക്ക് ബുദ്ധിമുട്ടുണ്ട്. മരണാനന്തര ചടങ്ങുകള്‍ക്ക് വേണ്ടിയുള്ള തുക എന്റെ ബെഡ്‌റൂമിലുള്ള മേശയുടെ അകത്തുള്ള ഒരു ബോക്‌സിനകത്ത് വെച്ചിട്ടുണ്ട്.
എന്റെ ബിസിനസുകളില്‍ ഗുരു എന്റർപ്രൈസസില്‍ (Paint Shop) എനിക്ക് 15 ലക്ഷം രൂപയുടെ ഓവർഡ്രാഫ്റ്റ് യൂണിയൻ ബാങ്കിലും 12 ലക്ഷം രൂപയുടെ ബിസിനസ് ലോണ്‍ ബജാജ് ഫിനാൻസിലും 10 ലക്ഷം രൂപയുടെ ബിസിനസ് ലോണ്‍ ചോളമണ്ഡലം ഫിനാൻസിലും ഉണ്ട്. ഇതേ തുടർന്ന് കൈ വായ്പയായി ഞാൻ എന്റെ അച്ഛന്റെ കയ്യില്‍ നിന്നും 10 ലക്ഷം രൂപ കടം വാങ്ങിയിട്ടുണ്ട് അതിന് എല്ലാ മാസവും 6500 രൂപ വീതം അച്ഛന് പലിശയും കൊടുക്കുന്നുണ്ട്. നാളിതുവരെ എന്റെ എല്ലാ ലോണിന്റെയും ഇഎംഐകള്‍ വളരെ കൃത്യമായി ഞാൻ അടച്ചിട്ടുണ്ട്. ഗുരു എന്റർപ്രൈസസ് എന്ന പേരില്‍ പെയിന്റ് കടയില്‍ ഏകദേശം 30 ലക്ഷം രൂപയുടെ സ്റ്റോക്ക് ഉണ്ട് അത് വിറ്റാല്‍ എന്റെ കടം തീർക്കാവുന്നതേയുള്ളൂ അല്ലെങ്കില്‍ തന്നെ വഞ്ചിനാട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ എനിക്ക് 22 ലക്ഷം രൂപ കിട്ടാനുണ്ട്. ആ 22 ലക്ഷം രൂപ കിട്ടിയാല്‍ ബാങ്ക് ലോണ്‍ അടച്ച് തീർക്കാവുന്നതേയുള്ളൂ. എന്റെ മരണത്തിനുശേഷം ഈ 22 ലക്ഷം രൂപ എങ്ങനെയെങ്കിലും വീണ്ടെടുത്ത് ലോണ്‍ അടച്ചു തീർക്കണം.
ഞാൻ ഒരു ബാധ്യതയും ആർക്കും ഉണ്ടാക്കി വെച്ചിട്ടില്ല. ഇപ്പോള്‍ കിടക്കുന്ന ബാധ്യതകള്‍ തീർക്കാനുള്ള മുഴുവൻ തുകയും ഗുരുപ്രൈസസ് എന്ന് പറഞ്ഞ സ്ഥാപനത്തിലും അതുപോലെതന്നെ വഞ്ചിനാട് കോ ഓപറേറ്റീവ് സൊസൈറ്റിയില്‍ കിടക്കുന്ന എഫ്ഡിയിലും ഉണ്ട്. ഇതിന് പുറമേ 12 ലക്ഷം രൂപ പെയിന്റ് എടുത്ത ഇനത്തില്‍ എനിക്ക് കിട്ടാനുണ്ട്. കടമായി വാങ്ങിക്കൊണ്ടു പോയതാണ്, അതില്‍ ബിജെപി ഏരിയ പ്രസിഡൻറ് ആലപ്പുറം കുട്ടൻ 60,600 തരാനുണ്ട്. പണ്ട് എന്റെ കയ്യില്‍ നിന്നും കൈവായ്പ വാങ്ങിയ ഇനത്തില്‍ ബിജെപി കൃഷ്ണകുമാർ എനിക്ക് 12000 രൂപ തരാൻ ഉണ്ട്. അങ്ങനെ എനിക്ക് തരാനുള്ള പണത്തിന്റെ മുഴുവൻ ലിസ്റ്റ് ഗുരു എന്റർ പ്രൈസസിന്റെ വ്യാപാർ സോഫ്റ്റ്വെയറില്‍ കൃത്യമായി തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. അത് ഗുരു എന്റർപ്രൈസസിലെ അക്കൗണ്ടന്റ് ആയിട്ടുള്ള കവിത ചേച്ചിക്ക് എനിക്ക് കിട്ടാനുള്ള തുക കൃത്യമായി അറിയാം.
ഇനി എന്റെ മറ്റൊരു സ്ഥാപനം ആയിട്ടുള്ള അർബൻ കിച്ചനില്‍ ഇൻവെസ്റ്റ്‌മെന്റ് ആയിട്ട് അഞ്ച് ലക്ഷം രൂപ ഇട്ടിട്ടുണ്ട്. ഇതിനുപുറമേ അർബൻ കിച്ചനില്‍ സാമ്ബത്തിക പ്രതിസന്ധി വന്ന സമയത്ത് 6,൨൦൦൦൦ രൂപ പലതവണയായി അർബൻ കിച്ചന് വേണ്ടി ചെലവാക്കിയിട്ടുണ്ട്. അതിന്റെ കണക്ക് എല്ലാ പാർട്ണനും വ്യക്തമായി അറിയാവുന്നതാണ്. ഈ തുക എന്റെ കുടുംബത്തിന് നല്‍കണം. അർബൻ ടച്ച് എന്ന ബ്യൂട്ടിപാർലർ തുടങ്ങുന്നതിന് വേണ്ടി ഞാൻ എട്ട് ലക്ഷം രൂപ ഇൻവെസ്റ്റ്‌മെൻറ് ചെയ്തിട്ടുണ്ട്. ആ തുകയും അല്ലെങ്കില്‍ അർബൻ ടച്ചിന്റെ പാർട്ണർഷിപ്പ് എന്റെ മക്കളുടെ പേരില്‍ ആക്കി കൊടുക്കണം.



