
പത്തനംതിട്ട: മാനസിക വെല്ലുവിളി നേരിടുന്ന 21 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍.
പത്തനംതിട്ട മല്ലപ്പള്ളി ആനിക്കാട് സ്വദേശിയായ മണിയംകുളത്ത് വീട്ടില്‍ സുബിൻ സുകുമാരനെയാണ് (37) കീഴ്‌വായ്‌പൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
21കാരിയുടെ വീട്ടില്‍ ആരുമില്ലാത്ത സമയം നോക്കിയെത്തിയ പ്രതി വിവാഹ വാഗ്ദാനം നല്‍കി ലെെംഗികമായി പീഡിപ്പിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത് അന്വേഷണം നടക്കുന്നതിനിടെ സുബിൻ ഒളിവില്‍ പോകുകയായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലില്‍ മല്ലപ്പള്ളി പാലത്തിന് സമീപത്ത് നിന്ന് പ്രതിയെ പിടികൂടുകയായിരുന്നു. ഇയാളെ കോടതിയില്‍ ഹാജരാക്കും.



