Spread the love

കോട്ടയം (പാക്കിൽ): കൊച്ചി തമ്മനത്ത് ശുദ്ധജല സംഭരണി തകർന്നതു മുതൽ പാക്കിൽ നിവാസികുടെ ഭീതി ഇരട്ടിച്ചു. ധർമശാസ്താ ക്ഷേത്രത്തിനു സമീപം 60 വർഷം പഴക്കമുള്ള ഉപയോഗശൂന്യമായ ശുദ്ധജല സംഭരണി നാട്ടുകാരുടെ ഉറക്കം കെടുത്തിത്തുടങ്ങിയിട്ട് വർഷങ്ങളായി. കാടുകയറി കോൺക്രീറ്റ് പൊളിഞ്ഞ് കമ്പികൾ തുരുമ്പെടുത്ത് ദ്രവിച്ച അവസ്ഥയിലുള്ള സംഭരണിയുടെ തൊട്ടടുത്ത് ക്ഷേത്രവും വീടുകളുമുണ്ട്.

video
play-sharp-fill

കൃത്യസമയത്ത് അറ്റകുറ്റപ്പണി നടത്താത്തതുകൊണ്ടു തന്നെ ഏതു നിമിഷവും തകരാമെന്ന നിലയിലാണ്. വേഗം പൊളിച്ചുമാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഉപയോഗ ശൂന്യമായ സംഭരണിയിൽ വെള്ളമില്ലെങ്കിലും വലിയ നിർമിതി തകർന്നാൽ അപകടം ഉറപ്പ്. അധികൃതർ നടപടിയെടുക്കുന്നില്ലെന്നാണ് സമീപവാസികൾ പരാതിപ്പെടുന്നു.

സംഭരണി സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച വ്യക്തതയില്ലായ്മയാണു പ്രശ്നപരിഹാരം നീട്ടുന്നതെന്നാണു നഗരസഭയുടെ വിശദീകരണം. എന്നാൽ ഈ സ്ഥലം നഗരസഭയ്ക്ക് കൈമാറിയതിന്റെ രേഖകളില്ല. സംഭരണി പൊളിച്ചുമാറ്റാനായി ജല അതോറിറ്റിക്ക് കത്തയച്ച് ഒരു വർഷത്തിത്തിലേറെയായിട്ടും നടപടിയെടുത്തില്ലെന്നും നഗരസഭ വിശദീകരിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group