ഇനി ടെൻഷൻ വേണ്ട..!കുതിര്‍ക്കാതെ തന്നെ കടല എളുപ്പത്തില്‍ വേവിച്ചെടുക്കാം; ഈ നുറുങ്ങുവിദ്യകള്‍ ഒന്ന് പ്രയോഗിച്ച് നോക്കൂ….

Spread the love

കോട്ടയം: സാധാരണയായി കടല കഴിക്കുന്നതിനോ പാചകം ചെയ്യുന്നതിനോ മുൻപ് വെള്ളത്തില്‍ കുതിർക്കാറുണ്ട്.

video
play-sharp-fill

തലേന്ന് കടല വെള്ളത്തില്‍ കുതിർക്കാൻ മറന്നാല്‍ സംഗതി കുഴയും. ഇനി ടെൻഷൻ വേണ്ട, വെള്ളത്തില്‍ കുതിർക്കാതെയും കടല വേവിച്ചെടുക്കാവുന്നതാണ്. ചില നുറുങ്ങുവിദ്യകള്‍ പ്രയോഗിക്കാം.

പ്രഷർ കുക്കർ മാർഗം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുതിർക്കാത്ത കടല കഴുകി വൃത്തിയാക്കി കുക്കറില്‍ ഇടുക. വെള്ളം കടലയുടെ 3 മടങ്ങ് ഒഴിക്കണം. ആദ്യം ഉപ്പ് ചേർക്കരുത് (വേവിച്ചതിന് ശേഷം ചേർക്കാം). അല്ലെങ്കില്‍ വേവാൻ താമസമെടുക്കും. 7-8 വിസില്‍ വരെ വേവിക്കുക. കുക്കറിന്റെ സമ്മർദ്ദം മാറുന്നിടം വരെ കാത്തിരിക്കുക. വേവിച്ചശേഷം ഉപ്പ് ചേർത്ത് വീണ്ടും 1 വിസില്‍ കൊടുക്കാം, കടല വേവിച്ചതിനു ശേഷം ഉപ്പു ചേർക്കാവൂ.

ഇലക്‌ട്രിക് കുക്കർ ഉണ്ടെങ്കില്‍

ഹൈ പ്രഷർ മോഡില്‍ 35-40 മിനിറ്റ് വേവിച്ചാല്‍ മതി. വേവിച്ചതിനു ശേഷം 10 മിനിറ്റ് കഴിഞ്ഞ് എടുക്കാം.

വേവിച്ച കടല മൃദുവാക്കാനുള്ള ടിപ്സ്

വേവിച്ച ശേഷം അതേ വെള്ളത്തില്‍ 10 മിനിറ്റ് കറിയില്‍ തിളപ്പിക്കുക. അല്ലെങ്കില്‍ ഒരു സ്പൂണ്‍ തേങ്ങാപാല്‍/തേങ്ങാപ്പൊടി ചേർത്തു തിളപ്പിച്ചാല്‍ രുചിയും മൃദുത്വവും കൂടും. വേവിച്ച കടല ഫ്രിജില്‍ 2-3 ദിവസം വരെ സൂക്ഷിക്കാം.കൂടുതല്‍ വേവിച്ചാല്‍ തണുത്തതിനു ശേഷം ഫ്രീസ് ചെയ്ത് കറികള്‍ക്കായി ഉപയോഗിക്കാം.

ചൂടുവെള്ളത്തില്‍ ക്വിക്ക് സോക്ക്

ഇത് പെട്ടെന്ന് കടല കുതിർക്കാന്‍ സഹായിക്കും. കടല കഴുകി പ്രഷർ കുക്കറില്‍ ഇടുക. തിളച്ചവെള്ളം ചേർത്ത് 5-10 മിനിറ്റ് തിളപ്പിക്കുക. തീ ഓഫ് ചെയ്ത് 1 മണിക്കൂർ മൂടി വയ്ക്കുക. ഇനി സാധാരണ പോലെ കടല വേവിക്കാം. കുക്കറില്‍ തന്നെ വേവിക്കാം. ഇങ്ങനെ ചെയ്യുമ്ബോള്‍ കടല നല്ല മൃദുവാകും.

കടല വേവിക്കുവാനായി എപ്പോഴും തണുത്ത വെള്ളത്തിന് പകരം ചൂടുവെള്ളം ഉപയോഗിച്ചാല്‍ കടല മൃദുവാക്കാൻ സഹായിക്കും. കൂടാതെ മറ്റൊരു ട്രിക്കുകൂടിയുണ്ട്. കടല വേവിക്കുന്ന വെള്ളത്തില്‍ ഒരു നുള്ള് ബേക്കിങ് സോഡ (¼ tsp വരെ) ചേർക്കുക. ഇത് കടലിന്റെ പുറംതൊലി മൃദുവാക്കും, അതിനാല്‍ വേഗം വേവാനും സഹായിക്കും.