അറുപത്തി ഏഴ് അംഗ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ട് ബിജെപി; പ്രമുഖരും മത്സരരംഗത്ത്

Spread the love

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലേക്കുള്ള തിരഞ്ഞെടുപ്പില്‍ സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് ബിജെപി. ആദ്യഘട്ടത്തില്‍ 67 അംഗ സ്ഥാനാർത്ഥി പട്ടികയില്‍ പ്രമുഖരെ അടക്കം ഉള്‍പ്പെടുത്തിയാണ് ബിജെപിയുടെ പ്രഖ്യാപനം.

video
play-sharp-fill

ശാസ്തമംഗലത്ത് മുൻ ഡിജിപി ആർ ശ്രീലേഖ മത്സരിക്കും. കഴക്കൂട്ടത്ത് അനില്‍ കഴക്കൂട്ടം, പാളയത്ത് പത്മിനി തോമസ്, കരമന അജിത് എന്നിവരടക്കം പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മുൻ പൂജപ്പുര കൗണ്‍സിലറും കോണ്‍ഗ്രസ് നേതാവുമായിരുന്ന മഹേശ്വരൻ നായർ പുന്നയ്ക്കാമുകളില്‍ മത്സരിക്കും.

ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ചടങ്ങിലാണ് പട്ടിക പുറത്തുവിട്ടത്. സ്ഥാനാർത്ഥികളെ രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ ഷാള്‍ അണിയിച്ച്‌ സ്വീകരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group