റവ തീർന്നു പോയോ?, ബ്രേക്ക്ഫാസ്റ്റിന് രുചികരമായ സേമിയ ഉപ്പുമാവ് ട്രൈ ചെയ്യൂ; എളുപ്പത്തില്‍ തയ്യാറാക്കാം: റെസിപ്പി ഇതാ 

Spread the love

വീട്ടിൽ മേടിച്ച റവ തീർന്നിരിക്കുമ്പോൾ പോലും അതേ രുചിയില്‍ ഒരു മാറ്റം കൊണ്ടുവന്ന് സേമിയ ഉപയോഗിച്ച്‌ ഉപ്പുമാവ് തയ്യാറാക്കാം. കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ആകർഷിക്കുന്ന ഈ വിഭവം എളുപ്പത്തില്‍ വീട്ടില്‍ തയ്യാറാക്കാം.

video
play-sharp-fill

ചേരുവകള്‍

സേമിയ – 100 ഗ്രാം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുട്ട – 2 എണ്ണം

വെള്ളം – ആവശ്യത്തിന്

എണ്ണ – ആവശ്യത്തിന്

വെണ്ണ – 1 ടേബിള്‍ സ്പൂണ്‍

സവാള – 1 എണ്ണം (ചെറുതായി അരിഞ്ഞത്)

കാരറ്റ് – 1 എണ്ണം (ചെറുതായി അരിഞ്ഞത്)

കാപ്സിക്കം – ½ എണ്ണം (ചെറുതായി അരിഞ്ഞത്)

കാശ്മീരി മുളകുപൊടി – ½ ടീസ്പൂണ്‍

മഞ്ഞള്‍പ്പൊടി – ¼ ടീസ്പൂണ്‍

കുരുമുളകുപൊടി – ½ ടീസ്പൂണ്‍

പഞ്ചസാര – ½ ടീസ്പൂണ്‍

ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തില്‍ വെള്ളം ഒഴിച്ച്‌ അടുപ്പില്‍ വെച്ച്‌ തിളപ്പിക്കുക. വെള്ളം തിളച്ചാല്‍ അതിലേക്ക് സേമിയയും അല്പം എണ്ണയും ചേർത്ത് വേവിക്കുക. സേമിയ വെന്തതിനു ശേഷം അടുപ്പണച്ച്‌ അരിച്ചെടുത്തു വയ്ക്കുക. മറ്റൊരു പാനില്‍ അല്പം എണ്ണയും വെണ്ണയും ചേർത്ത് ചൂടാക്കുക. മുട്ട പൊട്ടിച്ചൊഴിച്ച്‌ ഇളക്കി ഉടക്കി വയ്ക്കുക. അതേ പാനില്‍ സവാള ചേർത്ത് വഴറ്റി, ശേഷം കാരറ്റ്, കാപ്സിക്കം, കാശ്മീരി മുളകുപൊടി, മഞ്ഞള്‍പ്പൊടി എന്നിവ ചേർത്ത് ഇളക്കുക. വെന്ത സേമിയ ചേർത്ത് എല്ലാം നന്നായി കലർക്കുക. അവസാനം കുരുമുളകുപൊടി, പഞ്ചസാര, ഉപ്പ് എന്നിവ ചേർത്ത് യോജിപ്പിക്കുക.

 

കുറച്ച്‌ സമയത്തിനുള്ളില്‍ രുചിയൂറും സേമിയ ഉപ്പുമാവ് തയ്യാറാകും. പ്രഭാതഭക്ഷണത്തിനും വൈകുന്നേരം ലഘുഭക്ഷണത്തിനും ഏറ്റവും അനുയോജ്യമായ ഈ വിഭവം, വീട്ടുകാർക്കും കുട്ടികള്‍ക്കും ഏറെ ഇഷ്ടപ്പെടും. റവ ഇല്ലാത്തപ്പോള്‍ പോലും ഇതൊരു മികച്ച പകരം വിഭവമായിരിക്കും