Spread the love

കോട്ടയം: എവിടെ തിരിഞ്ഞാലും കംഫര്‍ട്ട്‌ സ്‌റ്റേഷനുണ്ട്‌, പ്രവര്‍ത്തിക്കുന്നവ പേരിനു മാത്രം, ശങ്ക തീര്‍ക്കാന്‍ ആശങ്കപ്പെട്ടു നഗരത്തിലെത്തയുന്നവര്‍.
ഷീടോയ്‌ലെറ്റ്‌, മറ്റ്‌ കംഫര്‍ട്ട്‌ സേ്‌റ്റഷനുകള്‍ ഉള്‍പ്പെടെ പ്രവര്‍ത്തനരഹിതമായതാണ്‌ പ്രതിസന്ധിക്ക്‌ കാരണം. സ്‌ത്രീകള്‍, വിദ്യാര്‍ത്ഥികള്‍, ബസ്‌ ജീവനക്കാര്‍,

video
play-sharp-fill

വ്യാപാരികള്‍ തുടങ്ങി നൂറ്‌ കണക്കിന്‌ ആളുകളാണ്‌ ദുരിതം അനുഭവിക്കുന്നത്‌.
നാഗമ്പടം ബസ്‌ സ്‌റ്റാന്‍ഡ്‌ കംഫര്‍ട്ട്‌ സ്‌റ്റേഷന്‍, തിരുനക്കര വനിതകളുടെ കൂട്ടുകാരി, നാഗമ്പടം വനിതകളുടെ കൂട്ടുകാരി,കോടിമത പച്ചക്കറി മാര്‍ക്കറ്റ്‌ കംഫര്‍ട്ട്‌

സ്‌റ്റേഷന്‍,പോപ്പ്‌ മൈതാനം കംഫര്‍ട്ട്‌ സ്‌റ്റേഷന്‍ എന്നിവ പ്രവര്‍ത്തന രഹിതമാണ്‌. നാഗമ്പടം വഴിയിടം, റോട്ടറി ഇന്റര്‍നാഷണല്‍സ്‌ തിരുനക്കര,റെയില്‍വെ, കെ.എസ്‌.ആര്‍.ടി.സി എന്നിവയാണ് പ്രവര്‍ത്തിക്കുന്നത്‌. എന്നാല്‍, ഇവയില്‍ പലതും പലപ്പോഴും വൃത്തിഹീനമാണ്‌.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏറ്റവും തിരക്കേറിയ നാഗമ്പടം ബസ്‌ സ്‌റ്റാന്‍ഡിലെ കംഫര്‍ട്ട്‌ സ്‌റ്റേഷന്‍ പ്രവര്‍ത്തിക്കാതായിട്ട്‌ മാസങ്ങളായി.സ്‌റ്റാന്‍ഡിന്‌ സമീപത്ത്‌ താല്‍ക്കാലിക സംവിധാനം ഒരുക്കുമെന്ന്‌ എഴുതിവച്ചതല്ലാതെ നടപടിയില്ല. സ്വകാര്യ ബസ്‌ യാത്രക്കാരായ സ്‌ത്രീകളും ജീവനക്കാരുമാണ്‌ കൂടുതല്‍ കഷ്‌ടപ്പെടുന്നത്‌. വിദ്യാര്‍ത്ഥികളും ജോലിക്കാരും തുടങ്ങി ദിവസേന നിരവധിയാളുകള്‍ വന്നുപോകുന്ന സ്‌ഥലമാണിത്‌.

സെപ്‌ടിക്‌ ടാങ്ക്‌ ക്ലീന്‍ ചെയ്യാത്തതാണ്‌ അടച്ചുപൂട്ടലിന്റെ കാരണം.നാഗമ്ബടത്ത്‌ ഉപയോഗിക്കാന്‍ സാധിക്കുന്ന കംഫര്‍ട്ട്‌ സ്‌റ്റേഷനാണ്‌ സര്‍ക്കാര്‍ പദ്ധതിയായ വഴിയിടമാണ്‌. സ്‌റ്റാന്‍ഡില്‍ നിന്ന്‌ 300 മീറ്റര്‍ മാറി നെഹ്‌റു സേ്‌റ്റഡിയത്തിനടുത്താണിത്‌.

എന്നാല്‍, ഉപയോഗിക്കുന്നവരുടെ അനാസ്‌ഥയാണവിടുത്തെ പ്രശ്‌നം. പ്ലാസ്‌റ്റിക്കും മറ്റ്‌ വസ്‌തുക്കളും ടോയ്‌ലെറ്റ്‌ മുറിയിലിടുന്നതും ഉപയോഗം കഴിഞ്ഞ്‌ വെള്ളമൊഴിക്കാത്തതുമാണ്‌ പ്രധാന പ്രശ്‌നം. ആറു മുതല്‍ ആറു വരെയാണ്‌ പ്രവര്‍ത്തന സമയം.