
ഉച്ചക്ക് ചോറിന് ഇഷ്ട്ടപെട്ട കറികൾ ഒന്നും ഇല്ലേ? എന്നാൽ എളുപ്പത്തിൽ ഒരു ചമ്മന്തി അരച്ചാലോ? വെറും കുറച്ച് ചേരുവകൾ കൊണ്ട് നല്ല ടേസ്റ്റിയും ഹെൽത്തിയുമായ ചമ്മന്തി തയ്യാറാക്കാം.പിന്നെ ഒരു പറ ചോറുണ്ണാൻ ഇത് മാത്രം മതി.
ആവശ്യമായ സാധനങ്ങൾ
തേങ്ങ – 1 കപ്പ്
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉണക്ക ചെമ്മീൻ – 1 കപ്പ്
വറ്റല്‍മുളക് – ആവശ്യത്തിന്
ചെറിയഉള്ളി – 5 എണ്ണം
ഉപ്പ്, പുളി – ആവശ്യത്തിന്
തയാറാക്കുന്ന വിധം:
തേങ്ങ, ഉണക്കച്ചെമ്മീൻ, ചെറിയഉള്ളി, വറ്റല്‍മുളക് എന്നിവ തീക്കനലില്‍ ചുട്ടെടുക്കണം. തീക്കനല്‍ ഇല്ലെങ്കില്‍ ഡ്രൈറോസ്റ്റ് ചെയ്യാം. ശേഷം എല്ലാ ചേരുവകളും ആവശ്യത്തിന് പുളി, ഉപ്പ് എന്നിവ ചേർത്ത് മിക്സിയുടെ ചെറിയ ജാറില്‍ ചമ്മന്തി പാകത്തില്‍ അരച്ചെടുക്കുക. നല്ല ചമ്മന്തി റെഡി. അമ്മിക്കല്ലിൽ അരക്കാൻ ഇഷ്ടമുള്ളവർക്ക് അങ്ങനെയും ചെയ്യാം.
നല്ല എരിവ് ഉള്ള ചമ്മന്തിയുടെ കൂടെ ചൂട് ചോറ് കൂടെ ഉണ്ടേൽ ഊണ് കേമം തന്നെ.







