അറബിക്കടലില്‍ വൻതോതില്‍ രാസമാലിന്യം; വലിപ്പവും ഭാരവും കുറഞ്ഞ് കടല്‍മീനുകൾ: നെയ് മീനിന് 750 ഗ്രാം മുതല്‍ ഒരുകിലോ വരെ ഭാരം കുറഞ്ഞു, നാലരയടി നീളമുള്ള സ്രാവ് ഒന്നരയടിയായി

Spread the love

കോട്ടയം : അറബിക്കടലില്‍ വൻ തോതില്‍ രാസമാലിന്യം അടിഞ്ഞതോടെ മത്സ്യങ്ങളുടെ ജനിതക ഘടനയില്‍ മാറ്റം സംഭവിച്ച്‌ വലിപ്പവും ഭാരവും കുറയുന്നു. കൊച്ചി സമുദ്ര മത്സ്യ ഗവേഷണപഠന കേന്ദ്രവും, ഗവേഷണ കൗണ്‍സിലും നടത്തിയ ശാസ്ത്രീയ പഠനത്തിലാണ് കണ്ടെത്തല്‍.

video
play-sharp-fill

നാലരയടിയോളം നീളവും അഞ്ചുകിലോ ഭാരവുമുണ്ടായിരുന്ന നെയ് മീനിന് 750 ഗ്രാം മുതല്‍ ഒരുകിലോ വരെ ഭാരം കുറഞ്ഞു. നാലരയടി നീളമുണ്ടായിരുന്ന സ്രാവ് ഒന്നരയടിയായി. കണവയുടെ നീളം പത്തു സെന്റിമീറ്ററില്‍ താഴെയായി. മത്തി , അയല, കിളി, ആകോലി എന്നിവയ്ക്കും മാറ്റം സംഭവിച്ചു. 11 സെന്റീമീറ്റർ താഴെ വലിപ്പമുള്ള മത്തി പിടിക്കരുതെന്നാണ് നിയമം. ചെറിയ മത്തി വലയില്‍ കുടുങ്ങിയാല്‍ ഫിഷറീസ് വകുപ്പും മറൈൻ എൻഫോഴ്സ്‌മെന്റും ചേർന്ന് തിരിച്ച്‌ കടലിലൊഴുക്കും. ഒപ്പം പിഴയും ഈടാക്കും.

സമീപകാലത്തുണ്ടായ കപ്പലപകടം മൂലം കടലില്‍ കൂടുതലായി രാസമാലിന്യം കലർന്നതാണ് മത്സ്യങ്ങളുടെ ജനിതകമാറ്റത്തിന് കാരണമായി പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിവിധ രാസവസ്തുക്കള്‍ കടലില്‍ അലിഞ്ഞത് മത്സ്യ സമ്ബത്തിന് ദോഷകരമെന്ന് കണ്ടെത്തിയെങ്കിലും ഇത്രയധികം ജനിതകമാറ്റം പ്രതീക്ഷിച്ചില്ലെന്നാണ് ഗവേഷകർ പറയുന്നത്. ഭാവിയിലും മത്സ്യ സമ്ബത്തില്‍ വൻ കുറവുണ്ടാകുമെന്നാണ് ആശങ്ക. ഇത് തൊഴിലാളികളുടെ ജീവിതത്തെ മാത്രമല്ല, മത്സ്യസമ്ബത്തില്‍ നിന്നുള്ള വരുമാനത്തെയും ബാധിക്കും.