ഒരു ഗ്രാം എംഡിഎംഎയുമായി മുണ്ടക്കയം പൈങ്ങന സ്വദേശി ഷാഹിൻ സലാം എക്‌സൈസ് പിടിയിൽ

Spread the love

മുണ്ടക്കയം: മാരക ലഹരി മരുന്നായ എംഡിഎംഎയുമായി മുണ്ടക്കയം പൈങ്ങന സ്വദേശി ഷാഹിൻ സലാം (22) കാഞ്ഞിരപ്പള്ളി എക്‌സൈസ് പിടികൂടിയത്. ഒരു ഗ്രാം എംഡിഎംഎയാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്.

video
play-sharp-fill

യുവാക്കൾക്കിടയിലും വിദ്യാർത്ഥികൾക്കിടയിലും പ്രധാന ന്യൂ ജെൻ ലഹരി വിതരണക്കാരൻ ആണ് പിടിയിലായ ഷാഹിൻ സലാം. ഇയാൾ മുൻപ് നിരവധി കഞ്ചാവ് കേസുകളിൽ പ്രതി ആണ്.

പ്രതികളെ പിടി കൂടിയ സംഘത്തിൽ കാഞ്ഞിരപ്പള്ളി എക്‌സൈസ് ഇൻസ്‌പെക്ടർ സുധി കെ സത്യപാലൻ, പ്രിവന്റീവ് ഓഫീസർമാരായ സുരേഷ് കുമാർ കെ എൻ, അരുൺകുമാർ ഇ സി സിവിൽ എക്‌സൈസ് ഓഫീസർമാരായ ഷൈജു പി എ, വിശാഖ് കെ വി, സനൽ മോഹൻദാസ്, രമേഷ് രാമചന്ദ്രൻ വനിതാ സിവിൽ എക്‌സൈസ് ഓഫീസർ ലക്ഷ്മി എം സിവിൽ എക്‌സൈസ് ഓഫീസർ ഡ്രൈവർ ജോഷി കെ വി എന്നിവർ ഉണ്ടായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group