കൊടൈക്കനാലിൽ വെള്ളച്ചാട്ടത്തില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് കാണാതായ  മെഡിക്കല്‍ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി

Spread the love

കൊടൈക്കനാലിൽ വെള്ളച്ചാട്ടത്തില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് കാണാതായ  മെഡിക്കല്‍ വിദ്യാർഥിയുടെ മൃതദേഹം കണ്ടെടുത്തു.

video
play-sharp-fill

കഴിഞ്ഞ ദിവസമാണ് കോയമ്പത്തൂരിലെ സ്വകാര്യ മെഡിക്കല്‍ കോളജിലെ നാലാം വർഷ വിദ്യാർഥിയായ നന്ദകുമാർ (21)നെ അഞ്ജുവീട് വെള്ളച്ചാട്ടത്തില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായത്. നന്ദകുമാർ ഉള്‍പ്പടെ 11 പേരാണ് കോയമ്ബത്തൂരില്‍ നിന്നും കൊടൈക്കനാലിലേക്ക് യാത്ര പോയത്.

സംഘം കൊടൈക്കനാല്‍-വില്‍പട്ടി റൂട്ടില്‍ സ്ഥിതി ചെയ്യുന്ന അഞ്ജുവീട് വെള്ളച്ചാട്ടം സന്ദർശിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് ഉദ്യോഗസ്ഥരും, വനം ഉദ്യോഗസ്ഥരും, ഗ്രാമീണരും മൂന്ന് ദിവസം നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group