
ഗാന്ധിനഗർ: യുവാവിനെ ഗൂഢാലോചന നടത്തി തട്ടിക്കൊണ്ടുപോയി ദേഹോപദ്രവമേൽപ്പിച്ച് കൈവശമുണ്ടായിരുന്ന 5000 രൂപയും 20000 രൂപ വിലമതിക്കുന്ന ഫോണും കവർച്ച ചെയ്‌ത കേസിലെ പ്രതികൾ അറസ്റ്റിൽ.
പനച്ചിക്കാട് പൂവൻതുരുത്ത്, കടുവാക്കുളം ഭാഗം, പുത്തൻപറമ്പ് വീട്ടിൽ വികാസ് വിനോദ് (25), പനച്ചിക്കാട് മൂലേടം പി ഒ, ഇല്ലിപ്പറമ്പിൽ രാഹുൽ രാജു (38/25), പനച്ചിക്കാട് പൂവൻതുരുത്ത് പി ഒ, പള്ളം ഭാഗം, പനയിൽ ജിഷ്ണു മധു (30), പനച്ചിക്കാട് വില്ലേജ്, പൂവൻതുരുത്ത് പി ഒ സൗപർണ്ണിക രൂപക് വിജയൻ (39) എന്നീ പ്രതികളെയാണ്
ഗാന്ധിനഗർ പോലീസ് അസ്റ്റ് ചെയ്തത്.
സ്റ്റേഷൻ എസ് എച്ച് ഒ ടി. ശ്രീജിത്തിന്റെ നേതൃത്വത്തിൽ എസ്. ഐ ജയപ്രകാശ് എൽ ബിജുമോൻ ആർ, എസ് സി പി ഒ രഞ്ജിത്ത് ടി ആർ, സിപിഒമാരായ അനൂപ് പി ടി, ശ്രീനിഷ് തങ്കപ്പൽ, വേണുഗോപാൽ എൻ എന്നിവരടങ്ങിയ പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വിഷ്ണുവും വികാസും ചിങ്ങവനം പൊലീസ് സ്റ്റേഷനിൽ കേസുകൾ ഉള്ളവരാണ്. പ്രതികളെ ഒന്നാം ക്ലാസ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതി കോട്ടയം II മുൻപാകെ ഹാജരാക്കി റിമാൻഡ് ചെയ്‌തു.



