രണ്ടുവർഷമായി ശമ്പളം നല്‍കിയില്ല; സ്ഥാപനത്തിൽ നിന്ന് പുറത്ത് പോലും വിടാതെ ക്രൂരമായി പീഡിപ്പിച്ചു; തിരുവനന്തപുരത്ത്‌ തൊഴിലാളിയെ ക്രൂരമായി മർദ്ദിച്ച മില്ലുടമ അറസ്റ്റിൽ

Spread the love

തിരുവനന്തപുരം: വട്ടിയൂർക്കാവില്‍ തൊഴിലാളിയെ ക്രൂരമായി മർദിച്ച മില്ലുടമയായ തുഷാന്ത് പിടിയിൽ. തന്നെ മണ്‍വെട്ടി കൊണ്ട് വെട്ടുകയും മില്ലില്‍ ഉപയോഗിക്കുന്ന ബെല്‍റ്റ് കൊണ്ട് അടിക്കുകയും ചെയ്തെന്ന് തൊഴിലാളിയായ തമിഴ്നാട് സ്വദേശി ബാലകൃഷ്ണൻ പറയുന്നു.

video
play-sharp-fill

 രണ്ടുവർഷമായി ശമ്പളം നല്‍കാതെ സ്ഥാപനത്തില്‍ നിന്ന് പുറത്തു പോലും വിടാതെ ബാലകൃഷ്ണനെ തുഷാന്ത്  ക്രൂരമായി പീഡിപ്പിച്ചു. അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ ബാലകൃഷ്ണനെ നാട്ടുകാർ ഇടപെട്ട് മോചിപ്പിച്ച്‌ ആശുപത്രിയില്‍ എത്തിച്ചു.

രണ്ടുവർഷം മുൻപാണ് തെങ്കാശി സ്വദേശിയായ ബാലകൃഷ്ണൻ വട്ടിയൂർക്കാവിലെ ഫ്ലോർമില്ലില്‍ ജോലിക്ക് കയറുന്നത്. അന്നുമുതല്‍ തുടങ്ങിയ പീഡനമാണ്. ശമ്ബളം നല്‍കാതെ ജോലി ചെയ്യിപ്പിച്ചു. കഴിഞ്ഞ ദിവസം ഭക്ഷണം ചോദിച്ചതിന് ക്രൂരമായി മർദിക്കുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാർ ബാലകൃഷ്ണന്‍റെ അവസ്ഥ കണ്ടു ഞെട്ടി. ശരീരമാസകലം മുറിവുകള്‍. പലതും പഴുത്ത് പൊട്ടിയൊലിച്ച അവസ്ഥയിലായിരുന്നു. കൈവിരലുകള്‍ ഒടിഞ്ഞ് എല്ല് പുറത്തുവന്ന അവസ്ഥയിലുമായിരുന്നു. പിന്നീട് നാട്ടുകാരുടെ ഇടപെട്ട് ബാലകൃഷ്ണനെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ജാമ്യം ലഭിക്കാത്ത വകുപ്പുകള്‍ ചേർത്താണ് മില്ലുടമ തുഷാന്തിനെ അറസ്റ്റ് ചെയ്തത്.