പാലാ ഐങ്കൊമ്പിൽ കുളിപ്പിക്കുന്നതിനിടയിൽ ആന ഇടഞ്ഞോടി; 5 വാഹനങ്ങളും വ്യാപാര സ്ഥാപനവും തകർത്തു;ഒരു കിലോമീറ്ററോളം പരിഭ്രാന്തി; തളയ്ക്കാൻ പരക്കം പാഞ്ഞ് പപ്പാൻമാർ

Spread the love

പാലാ: പാലാ-തൊടുപുഴ ഹൈവേയിൽ ഐങ്കൊമ്പിൽ കുളിപ്പിക്കുന്നതിനിടയിൽ ആന ഇടഞ്ഞോടി; 5 വാഹനങ്ങൾ തകർത്തു.

video
play-sharp-fill

ആന ഉടമ അഞ്ചാംമൈൽ വേണാട്ടുമറ്റം രാജശേഖരന്റെ വീടിനു സമീപത്തു നിന്നാണ് ആറാംമൈൽ ഭാഗത്തേക്ക് വേണാട്ടുമറ്റം ഗോപാലൻകുട്ടി എന്ന ആന ഇടഞ്ഞോടിയത്. അര കിലോമീറ്ററോളം പ്രധാന റോഡിലൂടെയാണ് ആന ഓടിയത്.

ട്രെൻഡ്‌സ് ഫർണിച്ചർ സ്ഥാപനത്തിന്റെ മുൻ ഭാഗത്തെത്തിയ ആന കണ്ണാടിച്ചില്ലുകൾ തകർത്തു. പിന്നിലെ ഗോഡൗണിലെത്തി ഫർണിച്ചറുകളും ഉപകരണങ്ങളും നശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആനയെ കണ്ട് ജീവനക്കാർ ഓടി രക്ഷപ്പെട്ടു. ഒപ്പമുണ്ടായിരുന്ന പാപ്പാന്മാർ ആനയെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പിന്നീട് പുരയിടങ്ങളിലേക്ക് കയറിയ ശേഷം അര കിലോമീറ്ററോളം ഓടി.

കരിങ്ങനാതടത്തിൽ സുരേഷ് ഉൾപ്പെടെ നിരവധി പേരുടെ കൃഷിയും നശിപ്പിച്ചു. ഒരു കിലോമീറ്ററോളം സഞ്ചരിച്ച് സമീപത്തെ തോട്ടത്തിലേക്ക് കയറിയ ആനയെ ഏറെനേരം കഴിഞ്ഞാണ് തളച്ചത്