
ചേർത്തല: കഞ്ഞിക്കുഴിയിൽ പെട്രോൾ പമ്പിനു സമീപം കാൽനട യാത്രക്കാരനായ യുവാവ് കാർ ഇടിച്ചു മരിച്ചു. മാരാരിക്കുളം വടക്ക് 18-ാം വാർഡ് ജനക്ഷേമം വാഴുവേലി വീട്ടിൽ രഘുവിന്റെയും കാഞ്ചനയുടെയും മകൻ രാഹുൽ (37) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 10.30 ഓടെയാണ് അപകടം.
റോഡ് മുറിച്ചുകടക്കുന്നതിനിടെ കാർ ഇടിക്കുകയായിരുന്നുവെന്നുവെന്നും കാർ നിർത്താതെ പോയെന്നും മാരാരിക്കുളം പൊലീസ് പറഞ്ഞു.
അപകടത്തിൽ കഴുത്തിനും മുഖത്തും കാലുകൾക്കും ഗുരുതരമായി പരുക്കേറ്റു. ചേർത്തല താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. മാരാരിക്കുളം പൊലീസ് കേസെടുത്തു. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


