Spread the love

തിരുവനന്തപുരം: 12 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ചുമ മരുന്നുകള്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് പ്രത്യേക മാര്‍ഗരേഖ പുറത്തിറക്കാന്‍ കേരളം.

video
play-sharp-fill

അംഗീകൃത ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഈ പ്രായത്തിലുള്ള കുട്ടികള്‍ക്ക് ചുമ മരുന്നുകള്‍ നല്‍കരുതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദ്ദേശം നല്‍കി. പഴയ കുറിപ്പടികള്‍ ഉപയോഗിച്ചും മരുന്ന് നല്‍കാന്‍ പാടില്ല.

കുട്ടികളിലെ ചുമ മരുന്നുകളുടെ ഉപയോഗത്തെക്കുറിച്ച്‌ പഠിച്ച്‌ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മൂന്നംഗ വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്. സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോളര്‍, ചൈല്‍ഡ് ഹെല്‍ത്ത് നോഡല്‍ ഓഫീസര്‍, ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് (IAP) സംസ്ഥാന പ്രസിഡന്റ് എന്നിവരാണ് സമിതിയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ വിഷയത്തില്‍ ശക്തമായ ബോധവത്കരണം നടത്താനും മന്ത്രി നിര്‍ദ്ദേശിച്ചു.
കുട്ടികള്‍ക്കുള്ള മരുന്നുകളുടെ ഡോസ് അവരുടെ തൂക്കത്തിനനുസരിച്ചാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നത്.

അതിനാല്‍, ഒരു കുട്ടിക്ക് നിര്‍ദ്ദേശിച്ച മരുന്ന് മറ്റൊരാള്‍ക്ക് നല്‍കുന്നത് ദോഷകരമായി ബാധിക്കാമെന്ന് ആരോഗ്യവകുപ്പ് ഓര്‍മ്മിപ്പിച്ചു.