Spread the love

കൊളോണിയൽ ശക്തികളോട് വിട്ടുവീഴ്ച‌ ചെയ്‌തവർ ഇപ്പോൾ ചരിത്രം വളച്ചൊടിക്കുകയാണെന്ന് സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി.   ഗാന്ധിവധത്തിൽ പങ്കാളിയായ സവർക്കറാണ് തൻ്റെ ഗുരു എന്ന് റെഡ്ഫോർട്ടിൽനിന്ന് നാണമില്ലാതെ ഒരാൾ പറയുന്നു. മോദി സർക്കാരിന്റെ നവ ഫാസിസ്റ്റ് പ്രവണതകൾ കൂടുതൽ ശക്തമായി തുടരുകയാണ്. ഇതിൻ്റെ ഭാഗമായാണ് മാവോയിസ്റ്റുകളെ ‘എൻകൗണ്ടര എന്ന പേരിൽ കൊലപ്പെടുത്തുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

video
play-sharp-fill

ആദിവാസികൾ, സ്ത്രീകൾ, ദളിത് തുടങ്ങി എ വിഭാഗങ്ങളെയും അടിച്ചമർത്തുകയാണെന്നും തെരഞ്ഞെടുപ്പ് കമീഷൻ പോലും അവരുടെ കൈയിലെ ആയുധമായെന്നും ഇടതുപക്ഷ പാർടികളുടെ വർഗ-ബഹുജന സംഘടനകൾ കൂടുതൽ പോരാട്ടങ്ങൾ  ഏറ്റെടുക്കണമെന്നും രാജ്യത്തെ നിർണായക ശക്തിയായി ഇടതുപക്ഷം മാറുമെന്നത് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.കേരളം ഭരണത്തുടർച്ചയ്ക്ക് ഒരുങ്ങുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഡോണൾഡ് ട്രംപ് ഇപ്പോൾ നമുക്ക് ഒരവസരം തന്നിരിക്കുകയാണ്. താരിഫ്, ടെററിസം, ട്രംപ് എന്ന ‘ട്രിപ്പിൾ ടി’ ആണ് അത്. ഇന്ത്യക്കുമേൽ തീരുവ അടിച്ചേൽപ്പിക്കുന്നതുൾപ്പെടെ സ്വേച്ഛാധിപത്യപരമായ നിലപാടാണ് ട്രംപ് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group