ഛത്തീസ്ഗഡില്‍ ഏറ്റുമുട്ടൽ: രണ്ട് മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു; ആയുധങ്ങള്‍ കണ്ടെത്തി; പ്രദേശത്ത് തെരച്ചിൽ തുടരുന്നു

Spread the love

റായ്പുർ: ഛത്തീസ്ഗഡിലെ നാരായണ്‍പുർ ജില്ലയില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ട് മാവോയിസ്റ്റുകളെ  സുരക്ഷസേന വധിച്ചു. മാവോയിസ്റ്റ് നേതാക്കളായ രാമചന്ദ്ര റെഡ്ഡി, സത്യചന്ദ്ര റെഡ്ഡി എന്നിവരാണ് കൊല്ലപ്പെട്ടത്.

video
play-sharp-fill

എകെ 47 ഉള്‍പ്പെടെ നിരവധി ആയുധങ്ങളും സ്ഫോടക വസ്തുക്കളും സംഭവസ്ഥലത്ത് നിന്നും പിടിച്ചെടുത്തു. മാവോയിസ്റ്റ് സാഹിത്യ പ്രസിദ്ധീകരണങ്ങളും പ്രചാരണ സാമഗ്രികളും സുരക്ഷാസേന പിടിച്ചെടുത്തവയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

മഹാരാഷ്ട്ര – ഛത്തീസ്ഗഡ് അതിർത്തി മേഖലയിലെ അബുജ്മദ് പ്രദേശത്ത് മാവോയിസ്റ്റുകളുടെ സാന്നിധ്യമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സുരക്ഷാ സേന തിരച്ചില്‍ നടത്തിയത്. ഇതിനുപിന്നാലെ ആയിരുന്നു ഏറ്റുമുട്ടല്‍. കൂടുതല്‍ മാവോയിസ്റ്റുകള്‍ക്കായി തിരച്ചില്‍ പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group