സപ്ലൈക്കോയില്‍ ജോലിയവസരം; പരീക്ഷയില്ലാതെ സര്‍ക്കാര്‍ ജോലി നേടാം; 40,000 രൂപ ശമ്പളം; ഉടൻ അപേക്ഷിക്കൂ….

Spread the love

തിരുവനന്തപുരം: കേരള സ്‌റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ ജോലി നേടാന്‍ അവസരം. പ്രോജക്‌ട് എഞ്ചിനീയര്‍ (ഇലക്‌ട്രിക്കല്‍), അപ്രന്റീസ് (സിവില്‍) എന്നീ തസ്തികകളിലാണ് ഒഴിവുകള്‍.

താല്‍പര്യമുള്ളവര്‍ക്ക് നേരിട്ട് അഭിമുഖത്തില്‍ പങ്കെടുക്കാം.

തീയതി: ആഗസ്റ്റ് 18.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തസ്തിക & ഒഴിവ്

കേരള സ്‌റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ (സപ്ലൈക്കോ) ല്‍ പ്രോജക്‌ട് എഞ്ചിനീയര്‍ (ഇലക്‌ട്രിക്കല്‍), അപ്രന്റീസ് (സിവില്‍) ഒഴിവുകള്‍. കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനമാണ് നടക്കുക.

പ്രായപരിധി

പ്രോജക്‌ട് എഞ്ചിനീയര്‍ (ഇലക്‌ട്രിക്കല്‍) = 40 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.

അപ്രന്റീസ് (സിവില്‍) = 28 വയസ് വരെയാണ് പ്രായപരിധി.

യോഗ്യത

പ്രോജക്‌ട് എഞ്ചിനീയര്‍ (ഇലക്‌ട്രിക്കല്‍)

ബി ടെക് ( ഇലക്‌ട്രിക്കല്‍ ) യോഗ്യതയുള്ളവര്‍ക്ക് പ്രസ്തുത തസ്തികയിലേക്ക് അപേക്ഷിക്കാം. അഞ്ച് മുതല്‍ എട്ട് വര്‍ഷം വരെ വ്യാവസായിക പരിചയം ഉണ്ടായിരിക്കണം.

അപ്രന്റീസ് (സിവില്‍)

ഐ ടി ഐ / ഡിപ്ലോമ / ബി ടെക് ( സിവില്‍ ) യോഗ്യതയുള്ളവര്‍ക്ക് പ്രസ്തുത തസ്തികയിലേക്ക് അപേക്ഷിക്കാം. മുന്‍പരിചയം ആവശ്യമില്ല.

ശമ്പളം

പ്രോജക്‌ട് എഞ്ചിനീയര്‍ (ഇലക്‌ട്രിക്കല്‍) = പ്രതിമാസം 40,000 രൂപ ശമ്പളമായി ലഭിക്കും.

അപ്രന്റീസ് (സിവില്‍) = പ്രതിമാസം 18,000 രൂപ ശമ്പളമായി ലഭിക്കും.

തെരഞ്ഞെടുപ്പ്

അപേക്ഷകരില്‍ നിന്ന് വ്യക്തിഗത ഇന്റര്‍വ്യൂ നടത്തി യോഗ്യരായവരെ തിരഞ്ഞെടുക്കും. ശേഷം ഡോക്യുമെന്റ് വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കി നിയമനം നടത്തും.

ഇന്റര്‍വ്യൂ

താല്‍പര്യമുള്ളവര്‍ക്ക് ആഗസ്റ്റ് 18ന് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാം. പ്രോജക്‌ട് എഞ്ചിനീയര്‍ (ഇലക്‌ട്രിക്കല്‍) തസ്തികയില്‍ രാവിലെ 11 മണിക്കും, അപ്രന്റീസ് (സിവില്‍) ഉച്ചയ്ക്ക് 12 മണിക്കും നടക്കും.

സ്ഥലം: കേരള സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ്, സപ്ലൈക്കോ ഹെഡ് ഓഫീസ്, ഗാന്ധിനഗര്‍, കൊച്ചി 20.

സംശയങ്ങള്‍ക്ക്: 0484 2203077, 9446300126 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.