
തിരുവനന്തപുരം: ‘വിഫ’ ചുഴലിക്കാറ്റ് ചക്രവാതച്ചുഴിയായി ദുര്‍ബലമാകുന്നു.പടിഞ്ഞാറന്‍ പസഫിക് സമുദ്രത്തില്‍ രൂപപ്പെട്ട ‘വിഫ’ ഇന്ന് വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലേക്കു പ്രവേശിക്കാനാണ് സാധ്യതയെന്ന് ഇന്ത്യന്‍ കാലാവസ്ഥ വകുപ്പ് അറിയിച്ചു. തുടര്‍ന്ന് അതു ന്യൂനമര്‍ദമായി ശക്തിപ്രാപിക്കാനാണ് സാധ്യത. ഇതിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ അടുത്ത അഞ്ച് ദിവസത്തേക്ക് ശക്തമായ മഴയും കാറ്റും തുടരുമെന്നാണ് മുന്നറിയിപ്പ്.
വേഗത മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ ഉയരാവുന്ന കാറ്റ് നിമിത്തം ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കടലാക്രമണ സാധ്യതയേറിയ കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ തീരപ്രദേശങ്ങളില്‍ ഉയര്‍ന്ന തിരമാലക്കും അതിശക്തമായ കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ മുന്‍കരുതല്‍ ആവശ്യമാണ്.


