അയ്മനത്ത് ബൈക്ക് പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു : മരിച്ചത് പുതുപ്പള്ളി സ്വദേശി

Spread the love

കോട്ടയം : അയ്മനത്ത് ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു. പുതുപ്പള്ളി, പൊങ്ങൻപാറ പാറയിൽ സുബിൻ പി തോമസാണ് മരിച്ചത്. അയ്മനം പി ജെ എം യുപി സ്കൂളിന് മുന്നിൽ വൈകുന്നേരം ആറരയോടെയായിരുന്നു അപകടം. സുബിൻ സഞ്ചരിച്ചിരുന്ന ബൈക്ക് പോസ്റ്റിൽ ഇടിച്ച് മറിയുകയായിരുന്നു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

video
play-sharp-fill