Spread the love

കൊച്ചി: എറണാകുളത്തെ സ്വകാര്യ ബാറില്‍ ഡിജെ പാർട്ടിക്കിടയിലുണ്ടായ സംഘർഷത്തില്‍ യുവാവിന് ചെവിയില്‍ കുത്തേറ്റു.

video
play-sharp-fill

തൊടുപുഴ സ്വദേശിക്കാണ് കുത്തേറ്റത്. മില്ലേനിയർ കഫേയില്‍ ഇന്നലെ രാത്രി പത്തരയോടെയായിരുന്നു സംഭവം.

ഉദയംപേരൂർ സ്വദേശിനിയാണ് യുവാവിനെ ആക്രമിച്ചത്. യുവാവ് അപമര്യാദയായി പെരുമാറിയതിനാലാണ് വൈൻ ഗ്ലാസ് ഉപയോഗിച്ച്‌ ആക്രമിച്ചതെന്ന് യുവതി പൊലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുവ സിനിമാതാരവും മുതിർന്ന പിന്നണി ഗായകനും പങ്കെടുത്ത ഡിജെ പാർട്ടിക്കിടയിലാണ് സംഘർഷമുണ്ടായത്. യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുടെ പരിക്ക് ഗുരുതരമല്ലെന്നാണ് അറിയാൻ സാധിച്ചത്.

ഇന്നലെ കസ്റ്റഡിയിലെടുത്ത യുവതിയെ ഇന്ന് പുലർച്ചയോടെ സ്റ്റേഷൻ ജാമ്യത്തില്‍ വിട്ടയച്ചതായി പൊലീസ് അറിയിച്ചു. സംഭവത്തില്‍ ഇരുകൂട്ടരും പരാതി നല്‍കിയിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. വിശദമായി അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.