പത്താം ക്ലാസുകാര്‍ക്ക് താലൂക്ക് ആശുപത്രിയില്‍ ജോലി നേടാം; പരീക്ഷയില്ല; ഇന്റര്‍വ്യൂ മാത്രം

Spread the love

വിതുര: താലൂക്ക് ആശുപത്രിയില്‍ താല്‍ക്കാലിക ജോലി നേടാൻ അവസരം. വിതുര താലൂക്ക് ആശുപത്രിയില്‍ 2025-26 സാമ്പത്തിക വർഷത്തേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ ഫാർമസിസ്റ്റ്, ലാബ് ടെക്നീഷ്യൻ, ക്ലീനിങ് സ്റ്റാഫ് തസ്തികകളിലാണ് അപേക്ഷ വിളിച്ചിട്ടുള്ളത്.

താല്‍പ്പര്യമുള്ളവർക്ക് ഇൻ്റർവ്യൂവില്‍ പങ്കെടുത്ത് ജോലി നേടാം.

തസ്തിക

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

താലൂക്ക് ആശുപത്രിയില്‍ ഫാർമസിസ്റ്റ്, ലാബ് ടെക്നീഷ്യൻ, ക്ലീനിങ് സ്റ്റാഫ് ഒഴിവുകളാണുള്ളത്.

യോഗ്യത

ഫാർമസിസ്റ്റ്

ഫാർമസിയില്‍ നേടിയ അംഗീകൃത ഡിഗ്രി/ ഡിപ്ലോമയും കേരള സ്റ്റേറ്റ് ഫാർമസി കൗണ്‍സില്‍ രജിസ്ട്രേഷനും നേടിയിരിക്കണം. 2 വർഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം.

ലാബ് ടെക്നീഷ്യൻ

ലാബ് ടെക്നീഷ്യൻ അംഗീകൃത ഡിഗ്രി/ ഡിപ്ലോമയും പാരാമെഡിക്കല്‍ രജിസ്ട്രേഷനും 2 വർഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം.

ക്ലീനിങ് സ്റ്റാഫ്

എസ്.എസ്.എല്‍.സി വിജയിച്ചവർക്ക് ക്ലീനിങ് സ്റ്റാഫ് തസ്തികയില്‍ ജോലി നേടാം.

പ്രായപരിധി

40 വയസ് വരെ പ്രായമുള്ളവരായിരിക്കണം.

ഇന്റർവ്യൂ

താല്‍പ്പര്യമുള്ളവർ ജൂലൈ 5ന് രാവിലെ 11 മണിക്ക് അസല്‍ സർട്ടിഫിക്കറ്റുകളും, ആധാർ, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവയുമായി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം.

2. കോർട്ട് ഓഫീസർ

കേരള ലോകായുക്തയില്‍ കോർട്ട് ഓഫീസർ (50200-105300) തസ്തികയില്‍ ഡെപ്യൂട്ടേഷൻ വ്യവസ്ഥയില്‍ നിയമിക്കപ്പെടുന്നതിന് സർക്കാർ സർവ്വീസില്‍ സമാന തസ്തികയില്‍ ജോലി ചെയ്യുന്ന നിയമ ബിരുദധാരികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

നിശ്ചിത ശമ്പള നിരക്കിലുളളവരുടെ അഭാവത്തില്‍ അതിന് താഴെയുളള ശമ്ബള നിരക്കിലുളളവരെയും പരിഗണിക്കും. നിരാക്ഷേപ സർട്ടിഫിക്കറ്റ്, ഫോം 144 കെ.എസ്.ആർ പാർട്ട് 1, ബയോഡേറ്റ (ഫോണ്‍ നമ്ബർ നിർബന്ധമായും ചേർക്കണം) എന്നിവ ഉള്ളടക്കം ചെയ്തിട്ടുള്ള അപേക്ഷകള്‍ മേലധികാരി മുഖേന ജൂലൈ 15 വൈകിട്ട് 5ന് മുൻപായി രജിസ്ട്രാർ, കേരള ലോകായുക്ത, നിയമസഭാ സമുച്ചയം, വികാസ് ഭവൻ പി.ഒ, തിരുവന്തപുരം-33 എന്ന വിലാസത്തില്‍ ലഭിക്കണം.