Spread the love

ചങ്ങനാശ്ശേരി: പിഡബ്ല്യുഡി റെസ്റ്റ് ഹൗസിനു സമീപം എക്‌സൈസ് വകുപ്പിന്റെ പുതിയ ഓഫീസ് കെട്ടിടം നിർമാണം പുരോഗമിക്കുന്നു.

video
play-sharp-fill

ഗ്രൗണ്ട്ഫ്‌ളോർ നിർമ്മാണം ഇതിനകം പൂർത്തിയാക്കിയിട്ടുണ്ട്.
3.05 കോടി രൂപ ചെലവിലാണ് പദ്ധതി നടപ്പിലാക്കുന്നത്. പഴയ കെട്ടിടം കാലഹരണപ്പെട്ടതും അടിസ്ഥാന സൗകര്യങ്ങൾ അഭാവമായതുമൂലമാണ് പൊളിച്ച് മാറ്റിയത്.
നിർമാണം പൂർത്തിയാക്കപ്പെടുന്ന ഗ്രൗണ്ട്ഫ്‌ളോറിൽ ഇലക്ട്രിക്കൽ, പ്ലംബിംഗ്, ഫർണിച്ചർ സ്ഥാപിക്കൽ, പെയിന്റിംഗ് തുടങ്ങിയ അന്തിമ പ്രവൃത്തികളാണ് ഇനി ശേഷിക്കുന്നത്. ഈ ജോലികൾ മുഴുവൻ പൂർത്തിയായാൽ നിലവിൽ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന എക്‌സൈസ് ഓഫീസ് പുതിയ കെട്ടിടത്തിലേക്ക് മാറ്റപ്പെടും.

1586 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണമുള്ള മൂന്നുനില കെട്ടിടമായാണ് പദ്ധതി വിഭാവനം ചെയ്തിരുന്നത്. നിര്‍മാണം പൂര്‍ത്തിയാകുന്ന ഒന്നാം നിലയില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, അസിസ്റ്റന്‍റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എന്നിവര്‍ക്കുള്ള മുറികള്‍, ഓഫീസ് മുറി, വിവിധ ആവശ്യങ്ങള്‍ക്കെത്തുന്നവരുടെ കാത്തിരിപ്പു മുറി എന്നിങ്ങനെയുള്ള സൗകര്യങ്ങൾ സജ്ജമാക്കും. ഫയലുകള്‍ സൂക്ഷിക്കാനും തൊണ്ടിമുതല്‍ സൂക്ഷിക്കാനും മുറികളും ലോക്കപ്പ്, ശുചിമുറി എന്നീ സൗകര്യങ്ങളുമുണ്ടാകും. കൂടാതെ ഉദ്യോഗസ്ഥർക്കായി വിശ്രമമുറികളും, കോണ്‍ഫറന്‍സ് ഹാളും, ശുചിമുറികളും രണ്ടും മൂന്നും നിലകളിൽ ഒരുക്കാനാണ് പദ്ധതിയിടുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചങ്ങനാശേരിക്കു പുറമേ രാമങ്കരി, കവിയൂര്‍, കുറിച്ചി, മണിമല വരെ ചങ്ങനാശേരി എക്‌സൈസ് റേഞ്ച് ഓഫീസിന്‍റെ പരിധിയില്‍ ഉള്‍പ്പെടും. നിലവിൽ നിർമ്മാണത്തിലിരിക്കുന്ന പുതിയ കെട്ടിടത്തിനടുത്ത് അപകടസാധ്യത ഉയർത്തുന്ന ചില വൃക്ഷങ്ങൾ നീക്കം ചെയ്യണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.