Wednesday, April 22, 2026

ഫ്രിഡ്‌ജ് പൊട്ടിത്തെറിച്ച് അപകടം;അടുക്കള പൂര്‍ണമായും കത്തിനശിച്ചു

Spread the love

തിരുവനന്തപുരം: കാര്യവട്ടത്ത് ഫ്രിഡ്‌ജ് പൊട്ടിത്തെറിച്ച് തീപിടിച്ചു. കാര്യവട്ടം ക്യാമ്പസിലെ വിദ്യാര്‍ഥിനികള്‍ താമസിക്കുന്ന വീട്ടിലെ ഫ്രിഡ്ജാണ് പൊട്ടിത്തെറിച്ചത്. ശനിയാഴ്ച ഉച്ചയ്ക്കാണ് അപകടം നടന്നത്.

video
play-sharp-fill

പൊട്ടിത്തെറിയില്‍ വീടിന്റെ അടുക്കള പൂര്‍ണമായും കത്തിനശിച്ചു. കുട്ടികള്‍ പാചകം ചെയ്യുന്നതിനിടെ ഫ്രിഡ്ജിനുള്ളില്‍ നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നു. തുടർന്ന് ഇവര്‍ പുറത്തിറങ്ങി വൈദ്യുതി ബന്ധം വിച്ഛേദിച്ചു.

ഈ സമയത്താണ് പൊട്ടിത്തെറിയുണ്ടായത്. ഇതിനാല്‍ ആളപായമുണ്ടായില്ല. കഴക്കൂട്ടത്ത് നിന്ന് അഗ്നി രക്ഷാസേന എത്തിയാണ് തീയണച്ചത്.ഷോർട്ട് സർക്യൂട്ടോ ഫ്രിഡ്ജിനുള്ളിലെ വെെദ്യുത ബന്ധത്തിനുണ്ടായ തകരാറോ ആയിരിക്കാം അപകടത്തിന്റെ പ്രാഥമിക കാരണമെന്നാണ് നിഗമനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group