
ഇഴജന്തുക്കളെ നമ്മുടെ വീട്ടിലും പരിസരത്തും ഒക്കെ കാണുന്നത് സ്വാഭാവികമാണ്. എന്നാൽ കൂടിയ വിഷമുള്ള മൂർഖൻ പാമ്പുകളൊക്കെ നമ്മുടെ ജീവന് ആപത്താണ്. പാമ്പിനെ കാണുമ്പോൾ തന്നെ പേടിച്ചുവിറയ്ക്കുന്ന നിരവധിപേരുണ്ട്. നിങ്ങളുടെ വീട്ടിലോ പരിസരത്തോ കഴിയാനുള്ള സാഹചര്യം, ഭക്ഷണം, വെള്ളം എന്നിവ കണ്ടെത്തിയാല്‍ പാമ്പ് അവിടെത്തന്നെ തുടരും.
വീടിനുള്ളില്‍ പാമ്പ് കയറിയിട്ട് ദിവസങ്ങളായെങ്കിലും കടിയേല്‍ക്കുമ്പോൾ മാത്രമായിരിക്കും വീട്ടുകാർ ഇക്കാര്യം അറിയുക. എന്നാല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ പാമ്പ് പരിസരത്തെത്തിയാല് മനസിലാക്കാൻ കഴിയും. അതില്‍ ആദ്യത്തെ അല്ലെങ്കില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം പാമ്പിന്റെ തൊലി വീട്ടുപരിസരത്ത് കാണുന്നതാണ്. അത്യാവശ്യം തിളക്കമുള്ള തൊലിയാണ് കാണുന്നതെങ്കില്‍ അടുത്തിടെ ഒരു പാമ്പ് അവിടെ ഉണ്ടായിരുന്നുവെന്നാണ് അതിനർത്ഥം. പരിസരത്ത് തന്നെ അവ ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. വീട്ടില്‍ വളർത്തുമൃഗങ്ങളുണ്ടെങ്കില്‍, പ്രത്യേകിച്ച് നായ ഉണ്ടെങ്കില്‍ പാമ്പിന്റെ സാന്നിദ്ധ്യമറിഞ്ഞാല്‍ അവ പരിഭ്രാന്തരാകും. അത് കുരക്കുകയോ മുരളുകയോ ചെയ്യാം. ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ ശ്രദ്ധവേണം.
നിങ്ങളുടെ വീട്ടിലും പരിസരത്തും എലികള്‍, തവളകള്‍, പല്ലികള്‍ എന്നിവയുടെ സാന്നിദ്ധ്യമുണ്ടെങ്കില്‍ അവിടെ പാമ്പ് വരാൻ സാദ്ധ്യത കൂടുതലാണ്. പെട്ടന്നൊരു നാള് ഇത്തരം ജീവികള്‍ അവിടെ നിന്ന് അപ്രത്യക്ഷമായെങ്കില് സൂക്ഷിക്കണം. പാമ്ബ് വിഴുങ്ങിയതാകാം. ഒരിക്കല്‍ ഇരയെ കിട്ടിക്കഴിഞ്ഞാല്‍ പിന്നെ പാമ്ബ് അവിടെനിന്ന് അത്രപെട്ടന്നൊന്നും പോകുകയുമില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പാമ്പിന്റെ കാഷ്ഠം കാണുന്നത് വളരെ അപൂർവമാണ്, പക്ഷേ അവ വളരെ വ്യത്യസ്തമാണ്. അവ ഇരുണ്ടതും മൃദുവായതുമാണ്,നായയുടെയോ പൂച്ചയുടെയോ കാഷ്ഠത്തില്‍ നിന്ന് വ്യത്യസ്തമായി, അവയ്ക്ക് പ്രത്യേകിച്ച് ഒരു ആകൃതി ഉണ്ടാകില്ല. നിങ്ങള്‍ വിചിത്രമായ കാഷ്ഠം കാണുകയും അത് നിങ്ങളുടെ വളർത്തുമൃഗത്തിന്റേതല്ലെന്ന് ബോദ്ധ്യമാവുകയും ചെയ്താല്‍ പാമ്ബിനെ കരുതിയിരിക്കണം. പാമ്പുകൾ ചില സമയങ്ങളില്‍ ചീറ്റുകയോ ചെറിയ മുരള്‍ച്ച ശബ്ദം പുറപ്പെടുവിക്കുകയോ ചെയ്യുന്നു. സാധാരണയായി, ഉണങ്ങിയ ഇലകളിലോ, കുറ്റിക്കാടുകളിലോ, പ്രത്യേകിച്ച് പുലർച്ചെയോ സന്ധ്യയിലോ ആയിരിക്കും ഇത്തരം ശബ്ദങ്ങള്‍ പുറപ്പെടുവിക്കുക. എലി മാളങ്ങളിലോ, ചിതല് പുറ്റുകളിലോ, കമ്ബോസ്റ്റ് കുഴികളിലൊക്കെ ഇവയെത്തുന്നു. മണ്ണില്‍ ഒരു ചെറിയ, വൃത്താകൃതിയിലുള്ള, മിനുസമാർന്ന അരികുകളുള്ള ദ്വാരം കണ്ടാല്‍ ഒരു കാരണവശാലും കൈകൊണ്ടോ മറ്റോ തൊട്ടുനോക്കരുത്. പാമ്ബുകള്‍ ചൂട് കിട്ടുന്നതും, ശല്യമില്ലാത്തതുമായ സ്ഥലങ്ങളില്‍ കഴിയാൻ ഇഷ്ടപ്പെടുന്നു. കടലാസുകള്‍ കൂട്ടിയിട്ടയിടങ്ങള്, ഉണങ്ങിയ ഇലകള്‍, അല്ലെങ്കില്‍ വൈക്കോല്‍ കൂന എന്നിവടങ്ങളില്‍ ഇവയെ കണ്ടുവരുന്നു. വീടിന് സമീപം ചെറിയ കുളം, അല്ലെങ്കില്‍ വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലങ്ങളുണ്ടെങ്കില്‍ അവിടെയും പാമ്ബുകള്‍ ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. പ്രത്യേകിച്ച് വേനല്‍ക്കാലങ്ങളില്‍. ഒരു പാമ്ബിനെ കണ്ടാല്‍ പ്രത്യേകിച്ച് കുഞ്ഞാണെങ്കില്‍ കൂടുതല്‍ പാമ്ബുകള്‍ പ്രദേശത്ത് ഉണ്ടാകാൻ സാദ്ധ്യതയേറെയാണ്. കാരണം പാമ്ബുകള്‍ ഒരു സമയം ഡസൻ കണക്കിന് മുട്ടകളാണ് ഇടുന്നത്.