Spread the love

ആലപ്പുഴ: ജില്ലയിലെ അമ്പലപ്പുഴയ്‌ക്കടുത്ത് വളഞ്ഞവഴി കാക്കാഴം കടപ്പുറത്ത് ഒരു കണ്ടെയ്‌നർ തീരത്തടിഞ്ഞു.

video
play-sharp-fill

അതേസമയം പറവൂർ അറപ്പപ്പൊഴി തീരത്ത് ഒരു ലൈഫ്‌ബോട്ടും അടിഞ്ഞിട്ടുണ്ട്.
ഇതില്‍ വാൻ ഹായ് 503 എന്ന് എഴുതിയിട്ടുണ്ട്. അതിനാല്‍ തന്നെ തീപിടിച്ച കപ്പലില്‍ നിന്നുള്ളതാണെന്ന് ഉറപ്പാണ്.

ആലപ്പുഴ ജില്ലയില്‍ അടിഞ്ഞ കണ്ടെയ്‌നർ എവിടെനിന്നാണെന്ന് വ്യക്തമല്ല. ഇതും സിംഗപ്പൂർ കപ്പലായ വാൻ ഹായില്‍ നിന്നുള്ളതാണെന്നാണ് കരുതുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രദേശവാസികളായ മത്സ്യതൊഴിലാളികള്‍ വിവരം അധികൃതരെ അറിയിച്ചു. ഇതുവരെ പരിശോധന ആരംഭിച്ചിട്ടില്ല.