Spread the love

കൊച്ചി:  എംഎസ് സി എല്‍സ 3 ചരക്കു കപ്പല്‍ മുങ്ങിയ അപകടത്തില്‍ സംസ്ഥാന സർക്കാരിന് കർശന നിർദേശവുമായി ഹൈക്കോടതി. മത്സ്യ സമ്പത്തില്‍ ഉണ്ടാകുന്ന നഷ്ടം സാമ്പത്തിക നഷ്ടമായി കണക്കാക്കണം. കപ്പല്‍ കമ്ബനിയില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.

video
play-sharp-fill

കപ്പലടക്കം അറസ്റ്റ് ചെയ്യേണ്ടതായിരുന്നെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. കണ്ണൂർ തീരത്തിന് സമീപം ചരക്കുകപ്പലിന് തീപിടിച്ചതും ഹർജിയുടെ ഭാഗമാക്കണമെന്ന് കോടതി നിർദേശിച്ചു.

കേരള തീരത്ത് മുങ്ങിയ കപ്പല്‍ കമ്ബനിക്ക് എതിരെ കേസിനില്ലെന്ന് സംസ്ഥാന സർക്കാർ അറിയിച്ചിരുന്നു. നഷ്ട പരിഹാരം മതിയെന്നാണ് സംസ്ഥാനത്തിൻ്റെ നിലപാട്. എംഎസ്‍സി കമ്ബനിക്ക് വിഴിഞ്ഞവുമായി നല്ല ബന്ധമായതിനാലാണ് ഈ തീരുമാനത്തിലേക്ക് സര്‍ക്കാറെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനും ഷിപ്പിങ് ഡയറക്ടർ ജനറലുമായുള്ള കൂട്ടിക്കാഴ്ചയിലാണ് തീരുമാനമെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എംഎസ്‌സി എല്‍സ 3 എന്ന ചരക്കുകപ്പലാണ് കൊച്ചി പുറംകടലില്‍ മുങ്ങിയത്.വിഴിഞ്ഞത്ത് നിന്നും പുറപ്പെട്ട ചരക്കുകപ്പല്‍ മെയ് 25നാണ് മുങ്ങിയത്.കടലിലേക്ക് വീണ കപ്പലിലെ കണ്ടെയ്‌നറുകള്‍ കൊല്ലം,ആലപ്പുഴ,തിരുവന്തപുരം ജില്ലകളിലെ തീരപ്രദേശങ്ങളിലാണ് അടിഞ്ഞത്.സംഭവത്തില്‍ അപകടകരമായ വസ്തുക്കളടങ്ങിയ നിരവധി കണ്ടെയ്‌നറുകള്‍ കടലില്‍ ഒഴുകിപ്പോയിരുന്നു.

അപകടത്തെ സംസ്ഥാനം പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ചിരുന്നു. കപ്പല്‍ അപകടം ഗുരുതരമായ പാരിസ്ഥിതിക സാമൂഹിക പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് കണക്കിലെടുത്താണ് ദുരന്തനിവാരണ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചത്.