Spread the love

പാലക്കാട്: പൊലീസ് ഉദ്യോഗസ്ഥനെ ട്രെയിനിടിച്ച്‌ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് മുട്ടികുളങ്ങര കെഎപി സെക്കന്‍റ് ബറ്റാലിയൻ ക്യാമ്പിലെ സിവില്‍ പൊലീസ് ഓഫീസറായ അഭിജിത്ത് കെ.ആറിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. എന്തിനാണ് അഭിജിത്ത് ജീവനൊടുക്കിയതെന്ന് വ്യക്തമല്ല.

video
play-sharp-fill

തൃശ്ശൂർ വിയ്യൂർ സ്വദേശിയാണ് അഭിജിത്ത്. മൃതദ്ദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. തുടർ നടപടികള്‍ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് പൊലീസ് അറിയിച്ചു.

ഇക്കഴിഞ്ഞ രണ്ടാം തീയതിയാണ് അഭിജിത്ത് പരിശീലനത്തില്‍ പ്രവേശിച്ചത്. കഴിഞ്ഞ ദിവസം വീട്ടില്‍ പോയി ശേഷം ഇന്ന് ഉച്ചയോടെ വീട്ടില്‍ നിന്നും ബസ് കയറി തിരികെയത്തി. മങ്കരയിലെത്തി സ്റ്റേഷനില്‍ കുറെ സമയം ഇരുന്നു. തുടർന്ന് രാത്രി 8.30 ന് മംഗലാപുരം-തിരുവനന്തപുരം എക്സ്പ്രസിന് മുന്നില്‍ ചാടുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group