Spread the love

ഏറ്റുമാനൂർ: ഹാസ്യസാമ്രാട്ട് എസ്.പി. പിള്ളയുടെ 40-ാമത് ചരമവാർഷികവും അനുസ്മരണ സമ്മേളനവും നാളെയും മറ്റെന്നാളുമായി നടത്തും.
നാളെ ഏറ്റുമാനൂർ ജനകീയ വികസന സമിതിയുടെയും വ്യാഴാഴ്ച എസ്.പി. പിള്ള സ്മാരക ട്രസ്റ്റിന്‍റെയും നേതൃത്വത്തിലാണ് അനുസ്മരണ പരിപാടികള്‍ നടത്തുന്നത്.

video
play-sharp-fill

ജനകീയ വികസനസമിതിയുടെ നേതൃത്വത്തില്‍ നാളെ വൈകുന്നേരം 4.15ന് ഏറ്റുമാനൂർ നന്ദാവനം ഓഡിറ്റോറിയത്തില്‍ നടക്കുന്ന അനുസ്മരണ സമ്മേളനം മന്ത്രി കെ.ബി. ഗണേഷ്കുമാർ ഉദ്ഘാടനം ചെയ്യും. എസ്.പി. പിള്ള പുരസ്കാരം നടനും കാരിക്കേച്ചറിസ്റ്റുമായ ജയരാജ് വാര്യർക്ക് മന്ത്രി സമ്മാനിക്കും.

ജനകീയ വികസന സമിതി പ്രസിഡന്‍റ് ബി. രാജീവ് അധ്യക്ഷത വഹിക്കും. ഫ്രാൻസിസ് ജോർജ് എംപി, അമ്മ വൈസ് പ്രസിഡന്‍റ് ജയൻ ചേർത്തല, ആത്മ വൈസ് പ്രസിഡന്‍റ് മോഹൻ അയിരൂർ, ചങ്ങമ്പുഴ ഹരികുമാർ, ഏറ്റുമാനൂർ നഗരസഭാധ്യക്ഷ ലൗലി ജോർജ്, പ്രതിപക്ഷ നേതാവ് ഇ.എസ്. ബിജു, അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്‍റ് ജോസ് അമ്പലക്കുളം,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നീണ്ടൂർ പഞ്ചായത്ത് പ്രസിഡന്‍റ് വി.കെ. പ്രദീപ്, കാണക്കാരി പഞ്ചായത്ത് പ്രസിഡന്‍റ് അംബിക സുകുമാരൻ, കിടങ്ങൂർ പഞ്ചായത്ത് പ്രസിഡന്‍റ് ഇ.എം. ബിനു, ഏറ്റുമാനൂർ ഫൈൻ ആർട്സ് സൊസൈറ്റി പ്രസിഡന്‍റ് എൻ. അരവിന്ദാക്ഷൻ നായർ, വികസന സമിതി വൈസ് പ്രസിഡന്‍റ് രാജു ഇമ്മാനുവല്‍, സെക്രട്ടറി മോഹൻകുമാർ മംഗലത്ത് എന്നിവർ പ്രസംഗിക്കും.

ചലച്ചിത്ര സംവിധായകൻ ജോഷി മാത്യുവിനെ ചടങ്ങില്‍ ആദരിക്കും. ഏറ്റുമാനൂരിലെയും സമീപ പഞ്ചായത്തുകളിലെയും 13 ഹയർ സെക്കൻഡറി സ്കൂളുകളിലെ മികച്ച വിജയം നേടിയ 105 വിദ്യാർഥികള്‍ക്ക് ഉപഹാരം നല്‍കും.