കാല്‍സ്യം അഭാവം പല ആരോ​ഗ്യപ്രശ്നങ്ങളും ഉണ്ടാകാം; കഴിക്കാം ഈ കാല്‍സ്യം ഭക്ഷണങ്ങള്‍

Spread the love

ശരീരത്തിന്‍റെ സാധാരണ ഗതിയിലുള്ള പ്രവര്‍ത്തനത്തിന് അവശ്യമായ പോഷണമാണ് കാല്‍സ്യം. ഇതിന്‍റെ അഭാവം പലവിധത്തിലുള്ള പ്രശ്നങ്ങളിലേക്ക് നയിക്കാം
എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യം, നാഡികളുടെ പ്രവർത്തനം, പേശികളുടെ പ്രവർത്തനം, രക്തം കട്ടപിടിക്കൽ എന്നിവയുൾപ്പെടെ നിരവധി ശാരീരിക പ്രവർത്തനങ്ങളിൽ സുപ്രധാന പങ്ക് വഹിക്കുന്ന ഒരു അവശ്യ ധാതുവാണ് കാത്സ്യം. നിങ്ങൾക്ക് ആവശ്യത്തിന് കാത്സ്യം ലഭിച്ചില്ലെങ്കിൽ പല ആരോ​ഗ്യപ്രശ്നങ്ങളും ഉണ്ടാകാം.

കാത്സ്യം ശരീരത്തിൽ കുറയുമ്പോൾ സന്ധി വേദന, നാഡീ സംബന്ധമായ രോഗങ്ങൾ, കൈകാലുകളിൽ തളർച്ച, സ്ഥിരമായ നടുവേദന തുടങ്ങിയവ ഉണ്ടാകാം. ശരീരത്തിന് ആവശ്യമായ കാത്സ്യം ഭക്ഷണത്തിലൂടെ ലഭിക്കും. എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യം നിലനിർത്തുന്നതിനു പുറമേ രക്തം കട്ടപിടിക്കൽ, ഹൃദയ താളം നിയന്ത്രിക്കൽ, ആരോഗ്യകരമായ നാഡികളുടെ പ്രവർത്തനം തുടങ്ങിയ ശരീര പ്രവർത്തനങ്ങളിൽ കാൽസ്യം ഒരു പ്രധാന പങ്ക് വഹിക്കുന്നു.

കാത്സ്യത്തിന്റെ അഭാവം കുട്ടികളിലും മുതിർന്നവരിലും നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ക്ഷീണം, ദന്തസംബന്ധമായ പ്രശ്നങ്ങൾ, വരണ്ട ചർമ്മം തുടങ്ങിയവയാണ് കാത്സ്യത്തിന്റെ കുറവിന്റെ ചില പ്രധാന ലക്ഷണങ്ങൾ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു വ്യക്തിയുടെ പല്ലുകൾക്കും എല്ലുകൾക്കും ഗുണം ചെയ്യുന്ന ഒരു പോഷകമാണ് കാത്സ്യം. കാത്സ്യത്തിന്റെ കുറവ് ഒരു വ്യക്തിയുടെ പല്ലിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചേക്കാം. പല്ലിന്റെ കുറവ് ദന്തക്ഷയത്തിനും മോണരോഗത്തിനും കാരണമാകും.

കാത്സ്യത്തിന്റെ കുറവ് പേശിവേദനയ്ക്ക് കാരണമാകും. പ്രത്യേകിച്ച് കാലുകളിൽ. കാത്സ്യത്തിന്റെ കുറവ് പേശികളുടെ സങ്കോചത്തിനും മൊത്തത്തിലുള്ള അസ്വസ്ഥതയ്ക്കും കാരണമാകുന്നു. കാരണം ഈ ധാതു പേശികളെ കൂടുതൽ ശക്തമാക്കുന്നതിന് സഹായിക്കുന്നു.

കുട്ടികളിൽ കാൽസ്യത്തിന്റെ കുറവ് വളർച്ചയെ വൈകിപ്പിക്കും. കാരണം ആരോഗ്യകരമായ അസ്ഥി വളർച്ചയ്ക്ക് കാത്സ്യം ആവശ്യമാണ്.
എല്ലുകളുടെ വളർച്ചയ്ക്ക് കാത്സ്യം വളരെ പ്രധാനമാണ്. നിങ്ങളുടെ കുട്ടികൾക്ക് മതിയായ അളവിൽ കാൽസ്യം ഉണ്ടെന്ന് ഉറപ്പാക്കുക. കാരണം ഇത് ഉയരം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു

മുടിയുടെയും ചര്‍മത്തിന്‍റെയും ആരോഗ്യത്തിനു കാല്‍സ്യം പ്രധാനമാണ്. വരണ്ട ചര്‍മം, വരണ്ട് പൊട്ടിപ്പോകുന്ന നഖങ്ങള്‍, പരുക്കനായ മുടി എന്നിവയെല്ലാം കാല്‍സ്യം അഭാവം മൂലമുണ്ടാകാം. അലോപേസിയ, എക്സീമ, സോറിയാസിസ് പോലുള്ള ഓട്ടോ ഇമ്മ്യൂണ്‍ രോഗങ്ങള്‍ക്കും കാല്‍സ്യം അഭാവം കാരണമാകാം.

ശരീരത്തിലെ കാല്‍സ്യം തോത് കുറയുന്നത് ആര്‍ത്തവത്തോട് അനുബന്ധിച്ചുള്ള പ്രശ്നങ്ങള്‍ക്കും കാരണമാകാറുണ്ട്. 500 മില്ലിഗ്രാം കാല്‍സ്യം രണ്ട് മാസത്തേക്ക് കഴിക്കുക വഴി സ്ത്രീകള്‍ക്ക് ആര്‍ത്തവ സമയത്തെ തങ്ങളുടെ മൂഡും ഫ്ളൂയിഡ് നിലനിര്‍ത്താനുള്ള ശേഷിയും മെച്ചപ്പെട്ടുത്താനായതായി 2017ല്‍ നടന്ന ഒരു ഗവേഷണ പഠനത്തില്‍ കണ്ടെത്തിയിരുന്നു.

കാല്‍സ്യം ധാരാളമായി അടങ്ങിയിട്ടുള്ള ചില ഭക്ഷണ വിഭവങ്ങള്‍ നോക്കാം
സൊയബീന്‍,ബ്രോക്കളി, കാബേജ്,പാലുൽപന്നങ്ങള്‍,കൊഴുപ്പുള്ള മീന്‍,പയര്‍ വര്‍ഗങ്ങള്‍,മുട്ട.ഇവ ധാരാളം ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.